Quantcast

യുഎഇയില്‍ ഉയര്‍ന്ന തസ്തികകള്‍ സ്വദേശികള്‍ക്കു നീക്കി വയ്ക്കാനുള്ള നടപടി ഊര്‍ജ്ജിതം

MediaOne Logo

admin

  • Published:

    9 Aug 2017 9:31 AM GMT

യുഎഇയില്‍ ഉയര്‍ന്ന തസ്തികകള്‍ സ്വദേശികള്‍ക്കു നീക്കി വയ്ക്കാനുള്ള നടപടി ഊര്‍ജ്ജിതം
X

യുഎഇയില്‍ ഉയര്‍ന്ന തസ്തികകള്‍ സ്വദേശികള്‍ക്കു നീക്കി വയ്ക്കാനുള്ള നടപടി ഊര്‍ജ്ജിതം

ഇതിന്റെ ഭാഗമായി ഡാറ്റ എന്‍ട്രി തസ്തിക അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും സ്വദേശിവത്കരിക്കും.

യുഎഇയില്‍ ഉയര്‍ന്ന തസ്തികകള്‍ സ്വദേശികള്‍ക്കു മാത്രമായി നീക്കിവെക്കാനുള്ള നടപടി ഊര്‍ജിതം. ഇതിന്റെ ഭാഗമായി ഡാറ്റ എന്‍ട്രി തസ്തിക അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും സ്വദേശിവത്കരിക്കും.

തസ്ഹീല്‍ ഓണ്‍ലൈന്‍ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ 2017 മുതല്‍ ഡാറ്റ എന്‍ട്രി തസ്തികകളില്‍ യു.എ.ഇ പൗരന്മാരെ നിയമിക്കണമെന്ന് മനുഷ്യ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരിക്കണക്കിന് ജീവനക്കാരുള്ള സ്ഥാപനമാണിത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്.

നിയമ ലംഘനം അനുവദിക്കില്ലെന്നും അങ്ങനെ വന്നാല്‍ കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റിനെ ബാധിക്കുമെന്നും മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് പറഞ്ഞു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുക എന്നതാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. അതുകൊണ്ടാണ് അടുത്തിടെ മനുഷ്യ വിഭവശേഷി മന്ത്രാലയം എന്നത് മനുഷ്യ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തതും.

ഡാറ്റ എന്‍ട്രി മേഖലയില്‍ യു.എ.ഇ പൗരന്മാരുടെ വൈദഗ്ധ്യവും വിജയവും കുറച്ചു വര്‍ഷമായി സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയായിരുന്നു. പ്രമുഖ കമ്പനികളുടെ ഡാറ്റ എന്‍ട്രി തസ്തികയില്‍ സ്വദേശികള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story