Quantcast

സൗഹൃദക്കൂട്ടായ്മയൊരുക്കി ഖത്തരി മജ്‌ലിസുകള്‍

MediaOne Logo

Jaisy

  • Published:

    12 Aug 2017 8:28 PM IST

സൗഹൃദക്കൂട്ടായ്മയൊരുക്കി ഖത്തരി മജ്‌ലിസുകള്‍
X

സൗഹൃദക്കൂട്ടായ്മയൊരുക്കി ഖത്തരി മജ്‌ലിസുകള്‍

ഇഫ്താറുകള്‍ക്കെന്ന പോലെ അത്താഴത്തിനും സ്വദേശികളും വിദേശികളുമെല്ലാം മജ്‌ലിസുകളിലെ ഈ സൗഹൃദക്കൂട്ടത്തില്‍ പങ്കാളികളാകുന്നു

റമദാനില്‍ ഹൃദ്യമായ ഒത്തുകൂടലിന് വേദിയാവുകയാണ് ഖത്തറിലെ സ്വദേശി മജ്‌ലിസുകള്‍ . ഇഫ്താറുകള്‍ക്കെന്ന പോലെ അത്താഴത്തിനും സ്വദേശികളും വിദേശികളുമെല്ലാം മജ്‌ലിസുകളിലെ ഈ സൗഹൃദക്കൂട്ടത്തില്‍ പങ്കാളികളാകുന്നു. സ്‌നേഹവും സാഹോദര്യവും പൂക്കുന്ന ഈ മജ്‌ലിസുകളില്‍ ആശങ്കകള്‍ക്കിടമില്ല.

അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ ഭാഗമായുള്ള മജ്‌ലിസുകളിലെ സൗഹൃദക്കൂട്ടായ്മയകള്‍ റമദാനിലാണ് കൂടുതല്‍ സജീവമാകുന്നത്. മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഒത്തു ചേരുന്ന ഖത്തറിലെ സ്വദേശി മജ്‌ലിസുകളില്‍ ഇഫ്താറുകള്‍ക്കായി ഇപ്പോഴും വിവിധ രാജ്യക്കാര്‍ എത്തിച്ചേരുന്നുണ്ട് സമൃദ്ധമായ ഭക്ഷണത്തോടൊപ്പം ഹൃദ്യമായ സ്വീകരണമാണ് മജ്‌ലിസുകളില്‍ ലഭിക്കുന്നത്. അയല്‍വീടുകളിലുള്ളവരെ കൂടി ഉള്‍ക്കൊള്ളുന്ന ഈ സൗഹൃദക്കൂട്ടായ്മയിലൂടെ പുതിയ തലമുറയിലെ കൂട്ടികള്‍ക്ക് ഇസ്ലാമിക മൂല്യങ്ങളും ഖത്തരി പാരമ്പര്യവും പകര്‍ന്നു നല്‍കുക കൂടിയാണ് തങ്ങളെന്നാണ് സ്വദേശികള്‍ പറയുന്നത്

പൂര്‍വ്വ പിതാക്കള്‍ തുടങ്ങിവെച്ച ഈ സ്നേഹകൂടാരങ്ങളിലൂടെ ശിക്ഷണം നേടുന്ന കുട്ടികളും ആതിഥ്യമര്യാദയുടെ നല്ല പാഠങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുകയാണ്. പുതിയ സാഹചര്യത്തിലും അസ്വസ്ഥതകള്‍ക്കും ആശങ്കകള്‍ക്കും ഇടം കൊടുക്കാതെയാണ് ഖത്തറിലെ സ്വദേശിവീടുകളിലെ മജ്‌ലിസുകളില്‍ അറബികളെയും അനറബികളെയും ഒരുമിച്ചിരുത്തുന്നത്.

TAGS :

Next Story