ഖത്തറില്‍ അനുമതിയില്ലാതെ പിരിവ് നടത്തുന്നത് ശിക്ഷാര്‍ഹം

ഖത്തറില്‍ അനുമതിയില്ലാതെ പിരിവ് നടത്തുന്നത് ശിക്ഷാര്‍ഹം
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനകളാണെങ്കിലും പണം പിരിക്കുന്നതിന് അതോറിറ്റിയില്‍ അനുമതി വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ.
അനുമതിയില്ലാതെ ഖത്തറില്‍ പിരിവ് നടത്തുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് ചാരിറ്റി അതോറിറ്റി ലീഗല്‍ ഡയറക്ടര്‍ മുഹമ്മദ് ഗാനിം അല്‍മുഹന്നദി അറിയിച്ചു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനകളാണെങ്കിലും പണം പിരിക്കുന്നതിന് അതോറിറ്റിയില്‍ അനുമതി വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ.
പരസ്യം നല്‍കിയോ വ്യക്തികള്‍ സ്വന്തമായോ പ്രത്യേകം സംഘടനകള്‍ വഴിയോ ഏതെങ്കിലും തരത്തിലുള്ള പിരിവുകള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് ചാരിറ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും പിരിവ് നടത്താന്‍ അതോറിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം. വ്യക്തികള്‍ പിരിവ് നടത്തുന്നതിനിടെ പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവിന് പുറമെ 50000 റിയാല്‍ വരെ പിഴവും ലഭിക്കാവുന്ന നിയമത്തിനാണ് അമീര്‍ അനുമതി നല്‍കിയിരിക്കുന്നത്. അഞ്ച് തരം നിയമ ലംഘനങ്ങളാണ് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുക.
രാജ്യത്ത് പുതുതായി രൂപീകരിച്ച സന്നദ്ധ സംഘടനയാണെങ്കിലും ഏതെങ്കിലുളള പിരിവ് നടത്താന്‍ അനുമതി വാങ്ങിയിരിക്കണം. രാജ്യത്ത് നിന്ന് പണം വിദേശത്തേക്ക് അയക്കണമെങ്കിലും അതോറിറ്റിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം. അല്ലാതെ പണം അയച്ചാല്‍ അത് നിയമ ലംഘനമായി കണക്കാക്കി കേസ് ഫയല്‍ ചെയ്യുന്നതാണെന്ന് മുഹമ്മദ് ഗാനിം അല്‍മുഹന്നദി വ്യക്തമാക്കി. ഇങ്ങനെ പണം അയക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതാണ്.
Adjust Story Font
16

