ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

- Published:
25 Aug 2017 6:07 AM IST

ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
വിവിധ രംഗങ്ങളെ സേവന മികവ് മുന്‍ നിര്‍ത്തി സ്വദേശി പ്രമുഖരെയും പ്രവാസികളെയുമാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്
ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു . വിവിധ രംഗങ്ങളെ സേവന മികവ് മുന്‍ നിര്‍ത്തി സ്വദേശി പ്രമുഖരെയും പ്രവാസികളെയുമാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത് .ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു.
ഐ.സി.ബി.എഫ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് , ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പുരസ്‌കാരങ്ങള്‍ വിതരണം ചെയതത്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനമുള്‍പ്പെടെ വിവിധ രംഗങ്ങളിലെ സേവനമികവ് മുന്‍നിര്‍ത്തി രാജ്യത്തെ പ്രവാസി സമൂഹത്തിലെ പ്രതിനിധികളെയും സ്വദേശി പ്രമുഖരെയും അവാര്‍ഡിനായി പരിഗണിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരനായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂരും അംബാസഡറും ചേര്‍ന്നാണ് ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം വിതരണം ചെയ്തത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ.സ്മിത അനില്‍കുമാര്‍, റുമൈല ആശുപത്രിയിലെ റീഹാബിലിറ്റേഷന്‍ യൂണിറ്റിലെ കേസ് മാനേജര്‍ ലിന്‍ഷ ആനി ജോര്‍ജ് , ദേശീയ അര്‍ബുദ പരിചരണ ഗവേഷണ കേന്ദ്രത്തിലെ കേസ് മാനേജര്‍ രതി പിള്ള, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥനായ അലി വലകെട്ട്, ഖത്തര്‍ എയര്‍വേയ്‌സിലെ സി.പി ഷാനവാസ് എന്നിവരാണ് ഐ.സി.ബി.എഫ് ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായ പ്രവാസി മലയാളികള്‍.
ഐ.സി.ബി.എഫ് അപ്രിസിയേഷന്‍ പുരസ്‌കാരത്തിന് മന്നാഗി, ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗത്തിലെ ഫൈസല്‍ അല്‍ ഹുദവി എന്നിവരും അര്‍ഹരായി. ഹ്യൂമാനിറ്റേറിയന്‍ അപ്രീസിയേഷന്‍ പുരസ്‌കാരം ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ്, കമ്യൂണിറ്റി പോലീസ് വകുപ്പ്, പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ അല്‍താനിക്കും നല്‍കി. ഐ.സി.ബി.എഫ് കാന്‍ഞാനി പുരസ്‌കാരം ദേവിദാസ് അശ്വനിക്ക് ഹരീഷ് കാന്‍ജാനി സമ്മാനിച്ചു. ആര്‍.സീതാരാമന്‍, സി.വി.റപ്പായി, ആനന്ദ് ഹോള എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.
Adjust Story Font
16
