സൗദിയില്‍ പുതുതായി 332 റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അനുമതി

സൗദിയില്‍ പുതുതായി 332 റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അനുമതി
രാജ്യത്ത് മന്ത്രാലയത്തിന്റെ അനുമതിയുള്ള റിക്രൂട്ടിങ് ഏജന്‍സികളുടെ എണ്ണം 652 ആയും വിവിധ ജോലിക്കുള്ള ജോലിക്കാരെ വിതരണം ചെയ്യാനുള്ള കമ്പനികളുടെ എണ്ണം 28 ആയും ഉയര്‍ന്നു
സൗദി തൊഴില്‍ മന്ത്രാലയം പുതുതായി 332 റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും അഞ്ച് റിക്രൂട്ടിങ് കമ്പനികള്‍ക്കും അനുമതി നല്‍കിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് മന്ത്രാലയത്തിന്റെ അനുമതിയുള്ള റിക്രൂട്ടിങ് ഏജന്‍സികളുടെ എണ്ണം 652 ആയും വിവിധ ജോലിക്കുള്ള ജോലിക്കാരെ വിതരണം ചെയ്യാനുള്ള കമ്പനികളുടെ എണ്ണം 28 ആയും ഉയര്‍ന്നു.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുടെയും സ്വദേശികളുടെയും സൗകര്യം പരിഗണിച്ചാണ് 13 മേഖലകളിലായി 652 റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം നിര്‍ണയിച്ച നിബന്ധനകള്‍ പൂര്‍ത്തീകരിച്ച ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. കമ്പനികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെയും വ്യക്തികള്‍ക്ക് ആവശ്യമായ വീട്ടുവേലക്കാരെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ അംഗീകൃത ഏജന്‍സികളെ സമീപിക്കാവുന്നതാണെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.
കൂടുതല്‍ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നത് റിക്രൂട്ടിങ് നിരക്ക് കുറയാനും വേലക്കാരുടെ നിലവാരവും ഏജന്‍സികളുടെ സേവനവും മെച്ചപ്പെടാനും കാരണമാവും. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായാല്‍ ഒരു മാസത്തിനകം താല്‍ക്കാലിക അനുമതിയും പരിശോധന പൂര്‍ത്തിയായ ശേഷം സ്ഥിരം അനുമതിയും നല്‍കുന്നതാണ് നടപടിക്രമമെന്ന് ഖാലിദ് അബല്‍ഖൈല്‍ വിശദീകരിച്ചു.
Adjust Story Font
16

