Quantcast

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ ലഭിച്ചത് 45 പേര്‍ക്ക്

MediaOne Logo

Jaisy

  • Published:

    28 Aug 2017 10:46 PM GMT

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ ലഭിച്ചത് 45 പേര്‍ക്ക്
X

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ ലഭിച്ചത് 45 പേര്‍ക്ക്

വിവിധ രാജ്യക്കാരായ 137 പേർക്കാണ് മയക്കു മരുന്ന് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ കഴിഞ്ഞ വർഷം വധശിക്ഷക്ക് വിധിക്കപ്പെട്ടത് 45 പേർ . വിവിധ രാജ്യക്കാരായ 137 പേർക്കാണ് മയക്കു മരുന്ന് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് . നീതിന്യായ മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവരക്കണക്കിലാണ് കഴിഞ്ഞ വർഷത്തെ കോടതി നടപടികളെ കുറിച്ച് പറയുന്നത്

2014 ല്‍ രാജ്യത്തെ കീഴ്ക്കോടതികളിലെ കേസുകള്‍ 189223 ആയിരുന്നു. 2015 ൽ 242913 ആയി വർദ്ധിച്ചതായാണ് നീതിന്യായ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത് .മയക്കുമരുന്ന് കൊലപാതകം പോലുള്ള ഗുരുതര കേസുകള്‍ നാലുശതമാനം കൂടി. സിവില്‍ കേസുകളിൽ മുന്‍ വര്‍ഷത്തേക്കാള്‍ 28.4 ശതമാനം വർധനയാണ് ഉണ്ടായത് . അപ്പീല്‍ കോടതികളിലത്തെിയ സിവില്‍, ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത്, വില്‍പന, ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 7479 കേസുകളാണ് കഴിഞ്ഞ വര്‍ഷം കുറ്റാന്വേഷണ കോടതികളിലത്തെിയത്. ഇതില്‍ 884 പേരെ കുറ്റമുക്തരായി പ്രഖ്യാപിച്ച കീഴ്ക്കോടതി 45 പേര്‍ക്ക് വധശിക്ഷയും 132 പ്രതികള്‍ക്ക് ജീവപര്യന്തവും വിധിച്ചു. മയക്കുമരുന്ന് കേസിലെ 13 പ്രതികളെ നല്ലനടപ്പ് കേന്ദ്രങ്ങളിലേക്ക് മാറ്റി. കവര്‍ച്ച, മോഷണം തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 942 കേസുകളാണ് കീഴ്ക്കോടതികളിലത്തെിയത്. ഇതില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച കോടതി 365 പേരെ നിരപരാധികളാണെന്ന് കണ്ട് വെറുതെ വിടുകയും 618 കേസുകള്‍ നീട്ടിവെക്കുകയും ചെയ്തു . മനപ്പൂർവ്വമുള്ള നരഹത്യ , വധശ്രമം, ഗൂഢാലോചന തുടങ്ങിയവയുമായി ബന്ധപ്പെട്ട് 928 കേസുകളാണ് ഫയലില്‍ സ്വീകരിച്ചത്. ഇതില്‍ 11 പ്രതികള്‍ക്ക് വധശിക്ഷയും അഞ്ചുപേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

TAGS :

Next Story