ബഹ്റൈൻ ദേശീയദിനം: കെഎംസിസി രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചു

ബഹ്റൈൻ ദേശീയദിനം: കെഎംസിസി രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചു
അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന സന്ദേശം നൽകിയായിരുന്നു സംഘടനയുടെ രക്തദാന പ്രവർത്തനം.
ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് കെഎംസിസി സംഘടിപ്പിച്ച രക്തദാനക്യാമ്പുകൾ സ്വദേശികളുടെയും ശ്രദ്ധ പിടിച്ചുപറ്റി. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന സന്ദേശം നൽകിയായിരുന്നു സംഘടനയുടെ രക്തദാന പ്രവർത്തനം.
ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി സംഘടിപ്പിക്കുന്ന ത്രിദിന രക്തദാന ക്യാമ്പുകൾ മൂന്ന് ദിവസങ്ങളിലായി മൂന്ന് പ്രമുഖ ആശുപത്രികളിലാണ് സംഘടിപ്പിക്കുന്നത്. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടന്ന രക്തദാന ക്യാമ്പിലെ ജനകീയ പങ്കാളിത്തം സ്വദേശി പ്രമുഖരും സാമൂഹിക സാംസ്കാരിക സംഘടനാപ്രതിനിധികളുടെയും പ്രശംസ നേടി. പാര്‍ലമെന്റ് അംഗം അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. രക്തദാനത്തിലൂടെ ബഹ് റൈനോട് കാണിക്കുന്ന സ്നേഹപ്രകടനത്തിലൂടെ പ്രവാസികളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ആഴത്തില്‍ വേരുകളുള്ള സ്‌നേഹ ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 150ല്‍പരം ആളുകളാണ് സല്മാനിയ ആശുപത്രിയിൽ രക്തം നല്‍കിയത്. ബഹ് റൈൻ മിലിട്ടറി ഹോസ്പിറ്റലിൽ നടന്ന രക്താദാന ക്യാമ്പിൽ പ്രസിദ്ധ മാന്ത്രികൻ പ്രൊഫ.ഗോപിനാഥ് മുതുകാട് അതിഥിയായി എത്തിയിരുന്നു. ക്യാമ്പുകൾക്ക് കെ എം സി സി പ്രസിഡന്റ് എസ് വി ജലീല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും കണ്‍വീനര്‍ എ പി ഫൈസല്‍ എന്നിവർ നേത്യത്വം നൽകി.
Adjust Story Font
16

