Quantcast

തീര്‍ത്ഥാടന പ്രവാഹത്തില്‍ നിറഞ്ഞ് വിശുദ്ധ നഗരങ്ങള്‍

MediaOne Logo

Khasida

  • Published:

    29 Aug 2017 7:53 PM IST

തീര്‍ത്ഥാടന പ്രവാഹത്തില്‍ നിറഞ്ഞ് വിശുദ്ധ നഗരങ്ങള്‍
X

തീര്‍ത്ഥാടന പ്രവാഹത്തില്‍ നിറഞ്ഞ് വിശുദ്ധ നഗരങ്ങള്‍

റമദാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തി ഏഴാം രാവും ഒരുമിച്ച് വന്നതിനാല്‍‍ വിശ്വാസി ലക്ഷങ്ങളാണ് ഇരുഹറമുകളിലും സമ്മേളിച്ചത്.

വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലും മദീനയിലും തീര്‍ഥാടന പ്രവാഹം തുടരുകയാണ്. റമദാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തി ഏഴാം രാവും ഒരുമിച്ച് വന്നതിനാല്‍‍ വിശ്വാസി ലക്ഷങ്ങളാണ് ഇരുഹറമുകളിലും സമ്മേളിച്ചത്. സ്വദേശികളും വിദേശികളുമടക്കം പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്നലെ മാത്രം രാത്രി നമസ്കാരത്തില്‍ പങ്കെടുത്തത്.

ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി ലൈലത്തുല്‍ ഖദ് ര്‍ അഥവാ വിധിനിര്‍ണയ രാവ് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ദിനം റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റ രാത്രികളിലാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഇരുപത്തി ഏഴാം രാവിലാണ്. അതു കൊണ്ടു തന്നെ മക്കയിലും മദീനയിലും ഇന്നലെ നടന്ന രാത്രി നമസ്കാരത്തില്‍ വിശ്വാസി ലക്ഷങ്ങള്‍ പങ്കെടുത്തു. ഇരുപത്തിഏഴാം രാവിന്റെ പുണ്യംതേടി പത്ത് ലക്ഷത്തലധികം പേര്‍ ഇന്നലെ മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തയതായാണ് കണക്ക്. സ്വദേശികളും വിദേശികളുമായ ഉംറ തീര്‍ഥാടകരും സ്വദേശവാസികളും ഇഅ്ത്തികാഫിനത്തെിയവരുമൊക്കൊ സംഗമിച്ചതോടെ മക്ക ഹറമും പരിസരവും അക്ഷരാര്‍ഥത്തില്‍ പ്രാര്‍ഥനാമുഖരിതമായി. രാത്രി നമസ്കാരവേളയില്‍ മസ്ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. പരിസരത്തെ റോഡുകളിലും കെട്ടിടങ്ങളിലും വെച്ചാണ് പലര്‍ക്കും നമസ്ക്കാരം നിര്‍വ്വഹിക്കാന്‍ സാധിച്ചത്. പശ്ചാതപിച്ചും പ്രാര്‍ഥിച്ചും ഖുര്‍ആന്‍ പാരായണം നടത്തിയും ഹറമുകളിലത്തെിയവര്‍ ഇരുപത്തിഏഴാം രാവിനെ വെളുപ്പിച്ചു.

മദീനയിലെ മസ്ജിദുന്നബവിയില്‍ അ‍ഞ്ച് ലക്ഷത്തിലേറെ പേര്‍ ഇന്നലെ പ്രാര്‍ഥനക്കെത്തി. അടുത്ത പ്രദേശങ്ങളില്‍ നിന്നത്തെിയ പലരും ജുമുഅയും ഇഫ്ത്വാറും കഴിഞ്ഞു രാത്രി നമസ്കാരത്തിലും പ്രാര്‍ഥനയിലും പങ്കെടുത്ത ആത്മ നിര്‍വൃതിയിലാണ് മദീനയില്‍ നിന്ന് യാത്ര തിരിച്ചത്. റമദാന്‍ അവസാന പത്തിന്‍െറ ദിനരാത്രങ്ങള്‍ ഹറമില്‍ കഴിച്ചുകൂട്ടാന്‍ ആയിരക്കണക്കിനാളുകള്‍ നേരത്തെ മദീനയിലെത്തിയിരുന്നു. ഇരുപത്തി ഒന്പതാം രാവില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷം മാത്രമേ അവശേഷിക്കുന്നവര്‍ ഹറമുകളില്‍ നിന്നും മടങ്ങുകയുള്ളൂ.

TAGS :

Next Story