വണ്‍ ഇന്ത്യ കൈറ്റ് ടീം ഖത്തറില്‍; വിസ്മയമായി ഭീമന്‍ പട്ടം

വണ്‍ ഇന്ത്യ കൈറ്റ് ടീം ഖത്തറില്‍; വിസ്മയമായി ഭീമന്‍ പട്ടം
മലയാളികളുടെ നേതൃത്വത്തില്‍ ഖത്തറിലെ കതാറ ബീച്ചില്‍ നടന്ന പട്ടംപറത്തല്‍ പ്രദര്‍ശനം ശ്രദ്ധേയമായി. ഇന്ത്യക്കു പുറമെ ചൈന ,മലേഷ്യ, ദുബൈ എന്നിവിടങ്ങളിലെ പട്ടംപറത്തലിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച വണ്‍ ഇന്ത്യ കൈറ്റ് ടീം ആദ്യമായാണ് ഖത്തറിലെത്തിയത്.
മലയാളികളുടെ നേതൃത്വത്തില്‍ ഖത്തറിലെ കതാറ ബീച്ചില്‍ നടന്ന പട്ടംപറത്തല്‍ പ്രദര്‍ശനം ശ്രദ്ധേയമായി. ഏപ്രില്‍ ആദ്യവാരം ദോഹയില്‍ നടക്കാനിരിക്കുന്ന ഖത്തര്‍ രാജ്യാന്തര പട്ടംപറത്തല്‍ മേളയുടെ പ്രചരണാര്‍ത്ഥമാണ് വണ്‍ ഇന്ത്യ കൈറ്റ് ടീം കതാറയില്‍ പരിശീലനം നടത്തിയത്.
കതാറ ബീച്ചില്‍ സായാഹ്നം ചെലവഴിക്കാനെത്തിയവരെ വിസ്മയിപ്പിച്ചു കൊണ്ടാണ് മലയാളികളുള്‍പ്പെടുന്ന എട്ടംഗ സംഘം ഭീമന്‍ പട്ടവുമായി കടപ്പുറത്തെത്തിയത്. ദുബൈ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവലില്‍ സമ്മാനം നേടിയ ഇറ്റാലിയന്‍ പരമ്പരാഗത പട്ടമായ ഈ സര്‍ക്ക്ള്‍ കൈറ്റിന് 45 അടിയാണ് വ്യാസം. പട്ടം 40 അടിയോളം ഉയരത്തില്‍ പറത്തനാവും. ലോകോത്തര പട്ടം നിര്‍മാതാവായ ന്യൂസിലാന്റിലെ പീറ്റര്‍ ലിനന്‍ രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള പട്ടത്തിന് ചന്തം പകരുന്നത് പലവര്‍ണങ്ങളിലുള്ള 300 എയര്‍ഹോളുകളാണ്. ഒന്നര ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. 8 പേര്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന ഈ ഭീമന്‍പട്ടം ഖത്തര്‍ ഇനറര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ താരമാകുമെന്നാണ് വണ്‍ ഇന്ത്യ കൈറ്റ് ടീമിന്റെ പ്രതീക്ഷ.
ഇന്ത്യക്കു പുറമെ ചൈന ,മലേഷ്യ, ദുബൈ എന്നിവിടങ്ങളിലെ പട്ടംപറത്തലിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച വണ്‍ ഇന്ത്യ കൈറ്റ് ടീം ആദ്യമായാണ് ഖത്തറിലെത്തിയത്. ചതുരാകൃതിയിലുള്ള 150 ഗ്രാം ഭാരമുള്ള പട്ടവും ഇവര്‍ കതാറ ബീച്ചില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അഡ്രസ് ഇന്റര്‍നാഷണല്‍ ഇവന്റ്‌സിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Adjust Story Font
16

