Quantcast

ഖത്തറില്‍ മരപ്പണിക്കാര്‍ക്ക് മാത്രമായൊരു തെരുവ്

MediaOne Logo

Sithara

  • Published:

    6 Sept 2017 1:48 AM IST

അറബികളുടെ മജ്‌ലിസുകള്‍ അലങ്കരിക്കാനുള്ള ഇരിപ്പിടങ്ങള്‍ മുതല്‍ പക്ഷിക്കൂട് വരെ നിര്‍മ്മിക്കുന്ന ഈ മാര്‍ക്കറ്റിന് കാല്‍ നൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്

മരപ്പണിക്കാര്‍ക്ക് മാത്രമായൊരു തെരുവുണ്ട് ഖത്തറില്‍. ഓള്‍ഡ് റയ്യാന്‍ പ്രദേശത്ത് ഇരുപതോളം കടകളിലായി ബംഗ്ലാദേശുകാരായ നിരവധി പേരാണ് ആശാരിപ്പണിക്കാരായുള്ളത്. അറബികളുടെ മജ്‌ലിസുകള്‍ അലങ്കരിക്കാനുള്ള ഇരിപ്പിടങ്ങള്‍ മുതല്‍ പക്ഷിക്കൂട് വരെ നിര്‍മ്മിക്കുന്ന ഈ മാര്‍ക്കറ്റിന് കാല്‍ നൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്.

അടുത്തകാലം വരെ സ്വദേശികള്‍ തിങ്ങിത്താമസിച്ചിരുന്ന ഖത്തറിലെ റയ്യാന്‍ ഖദീം പ്രദേശത്ത് കാല്‍ നൂറ്റാണ്ടിനപ്പുറം തുടങ്ങിയതാണ് ആശാരിത്തെരുവ്. മജ്‌ലിസുകളും ഉദ്യാനങ്ങളും അലങ്കരിക്കാനുള്ള കൊത്ത് പണികളോട് കൂടിയ ഇരിപ്പിടങ്ങളും ഉന്തുവണ്ടിയോട് സാമ്യമുള്ള അര്‍ബാന എന്ന ഉരുപ്പടിയുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുന്നത്.

കൊത്തുപണികളില്‍ വിദഗ്ധരായ ബംഗ്ലാദേശി തൊഴിലാളികളെ നയിക്കുന്നത് അബ്ദുല്‍ മാലിക്കെന്ന പെരുന്തച്ചനാണ്. നൂറോളം തൊഴിലാളികള്‍ ജോലിയെടുക്കുന്ന ഈ തെരുവില്‍ ഇന്ത്യക്കാരായി ആരുമില്ല. നേരത്തെ കൈ കൊണ്ട് കൊത്തിയെടുത്തിരുന്ന അലങ്കാര മേശകള്‍ ഇപ്പോള്‍ പൂര്‍ണമായും യന്ത്രസഹായത്തോടെ ചെയ്യുന്നതിനാല്‍ തൊഴിലാളികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാവുന്നില്ലെന്നാണ് പഴയകാല തച്ചന്‍മാരുടെ അഭിപ്രായം.

Next Story