Quantcast

മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം: ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമായി

MediaOne Logo

admin

  • Published:

    21 Sep 2017 7:24 PM GMT

മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം: ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമായി
X

മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം: ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമായി

ജിദ്ദ ഉള്‍പ്പെടുന്ന ഈ മേഖലയിലെ മൊബൈല്‍ മൊത്തക്കച്ചവട കേന്ദ്രങ്ങളിലെ അധിക കടകളും അടഞ്ഞുകിടക്കുകയാണ്

മൊബൈല്‍ കടകളിലെ സ്വദേശിവത്കരണ നിയമം സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലെ കച്ചവടക്കാരെയും സാരമായി ബാധിച്ചു. ജിദ്ദ ഉള്‍പ്പെടുന്ന ഈ മേഖലയിലെ മൊബൈല്‍ മൊത്തക്കച്ചവട കേന്ദ്രങ്ങളിലെ അധിക കടകളും അടഞ്ഞുകിടക്കുകയാണ്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതോടെ ഈ രംഗത്തുള്ള പതിനായിരക്കണക്കിനു മലയാളികളുടെ ഭാവിയാണ് ചോദ്യചിഹ്നമായിരിക്കുന്നത്.

റമദാന്‍ ആരംഭിച്ചതു മുതല്‍ തന്നെ പടിഞ്ഞാറന്‍ മേഖലയിലെ പലയിടങ്ങളിലും ശക്തമായ പരിശോധനകള്‍ ആരംഭിച്ചിരുന്നു. പരിശോധന ഭയന്ന് പല കടകളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ നിയമവിധേയമായി 15 ദിവസങ്ങള്‍ക്കകം തുറന്നില്ലെങ്കില്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മൊബൈല്‍ കടകളുടെ ലൈസന്‍സ് മറ്റു കടകളുടെ പേരില്‍ മാറ്റാന്‍ അനുവാദമില്ല. കടകള്‍ സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ തയ്യാറായാലും വാങ്ങാന്‍ ആളില്ല എന്നതും ഈ രംഗത്തുള്ളവരെ പ്രതിസന്ധിയിലാക്കുന്നു. ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കി സ്വദേശികളെ നിയമിച്ചവരും പ്രയാസത്തിലാണ്.

മൊത്തക്കച്ചവടക്കാരില്‍ നിന്നും കടമായി വാങ്ങിയ ലക്ഷക്കണക്കിനു റിയാലിന്റെ മൊബൈലും അനുബന്ധ സാധനങ്ങളും കൂടിയാകുമ്പോള്‍ നഷ്ടത്തിന് കണക്ക് വര്‍ദ്ധിക്കും. സെപ്തംബര്‍ ആദ്യ വാരത്തോടെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോട‌െ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ മറ്റു തൊഴില്‍ മേഖലകള്‍ കണ്ടെത്താനോ നാട്ടിലേക്ക് മടങ്ങാനോ നിര്‍ബന്ധിതരായിരിക്കുകയാണ്.

TAGS :

Next Story