Quantcast

ബഹ് റൈനില്‍ 144 മില്യണ്‍ ദിനാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

MediaOne Logo

admin

  • Published:

    20 Oct 2017 6:55 AM IST

ബഹ് റൈനില്‍ 144 മില്യണ്‍ ദിനാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി.

ബഹ് റൈനില്‍ 144 മില്യണ്‍ ദിനാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതികള്‍ക്കായി തുക വകയിരുത്തിയത്. 69 പുതിയ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി 49 മില്യണ്‍ ദിനാര്‍ , മറ്റു പദ്ധതികള്‍ക്കായി 71 മില്യണ്‍ ദിനാര്‍ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. പൊതു വികസന പദ്ധതികള്‍ തുടങ്ങുന്നതിന് സഹായമായി 24 മില്യണ്‍ ദിനാറും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Next Story