Quantcast

ദുബൈയിലെ ആദ്യ കുടിവെള്ളള സംസ്‌കരണ പ്ലാന്റ് ഈമാസം

MediaOne Logo

admin

  • Published:

    24 Oct 2017 3:39 AM IST

ദുബൈയിലെ ആദ്യ കുടിവെള്ളള സംസ്‌കരണ പ്ലാന്റ് ഈമാസം
X

ദുബൈയിലെ ആദ്യ കുടിവെള്ളള സംസ്‌കരണ പ്ലാന്റ് ഈമാസം

സൗരോര്‍ജം ഉപയോഗിച്ച് കടല്‍ ജലം ശുദ്ധീകരിക്കുന്ന ദുബൈയിലെ ആദ്യ കുടിവെള്ളള സംസ്‌കരണ പ്ലാന്റ് ഈമാസം പ്രവര്‍ത്തനസജ്ജമാകും.

സൗരോര്‍ജം ഉപയോഗിച്ച് കടല്‍ ജലം ശുദ്ധീകരിക്കുന്ന ദുബൈയിലെ ആദ്യ കുടിവെള്ളള സംസ്‌കരണ പ്ലാന്റ് ഈമാസം പ്രവര്‍ത്തനസജ്ജമാകും. പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെ ശുദ്ധജലം ഉല്‍പാദിപ്പിക്കുന്ന ദുബൈയിലെ ആദ്യ പ്ലാന്റാണിത്.

മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൗരോര്‍ജ പാര്‍ക്കിനോടനുബന്ധിച്ചാണ് ദുബൈ ഇലക്ട്രിസിറ്റ് ആന്‍ഡ് വാട്ടര്‍ അതോറിറ്റി പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. ദീവ എം.ഡിയും സഈദ് മുഹമ്മദ് അല്‍ തായിര്‍ പ്‌ളാന്റിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.

ദിവസം 50 ക്യുബിക് മീറ്റര്‍ ശുദ്ധജലം ഉല്‍പാദിപ്പിക്കാന്‍ പ്‌ളാന്റിന് ശേഷിയുണ്ട്. സൗരോര്‍ജത്തിന്റെ സഹായത്തോടെ റിവേഴ്‌സ് ഓസ്‌മോസിസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ജലം ശുദ്ധീകരിക്കുക. കടലില്‍ നിന്ന് ജലം പമ്പ് ചെയ്ത് പ്‌ളാന്റിലേക്കത്തെിക്കാനും ശുദ്ധീകരിക്കാനും പൂര്‍ണമായും സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കും. പകല്‍ സമയത്ത് ബാറ്ററികളില്‍ സംഭരിച്ചുവെക്കുന്ന വൈദ്യുതിയിലാണ് പ്‌ളാന്റ് രാത്രിയില്‍ പ്രവര്‍ത്തിക്കുക. ഇതിലൂടെ 24 മണിക്കൂറും ശുദ്ധജല ഉല്‍പാദനം സാധ്യമാകും. ഈ മാസം അവസാനത്തോടെ പ്‌ളാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.

2020ഓടെ ദുബൈയുടെ ഏഴ് ശതമാനം ഊര്‍ജോല്‍പാദനം പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെയാക്കുകയാണ് ദേവയുടെ ലക്ഷ്യം.

TAGS :

Next Story