പി.എം ഫൗണ്ടേഷൻ- ഗൾഫ് മാധ്യമം ടാലന്റ് സെര്‍ച്ച് പരീക്ഷ നടന്നു

പി.എം ഫൗണ്ടേഷൻ- ഗൾഫ് മാധ്യമം ടാലന്റ് സെര്‍ച്ച് പരീക്ഷ നടന്നു
പത്താംക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് അല്ലെങ്കിൽ എവൺ നേടിയ വിദ്യാര്‍ഥികള്‍ക്കായാണ് ടാലന്റ് സെര്‍ച്ച് പരീക്ഷ നടത്തിയത്
പി.എം ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി സഹകരിച്ച് നടത്തുന്ന ടാലന്റ് സെര്‍ച്ച് പരീക്ഷ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പത്താംക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് അല്ലെങ്കിൽ എവൺ നേടിയ വിദ്യാര്‍ഥികള്‍ക്കായാണ് ടാലന്റ് സെര്‍ച്ച് പരീക്ഷ നടത്തിയത്.
യു.എ.ഇയില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ, ഒയാസിസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അല്‍ഐന്‍ , മോഡല്‍ സ്കൂള്‍ അബൂദബി, ബഹ്റൈനില്‍ ഇന്ത്യന്‍ സ്കൂള്‍, കുവൈത്തില്‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍, ഒമാനില്‍ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഖുബ്റ, ഖത്തറില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ദോഹ, സൗദി അറേബ്യയില്‍ അല്‍ ഹയാത്ത് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ജിദ്ദ, അല്‍ മുന ഇന്റര്‍നാഷനല്‍ സ്കൂള്‍ ദമ്മാം, ഷിഫ അല്‍ ജസീറ ഓഡിറ്റോറിയം റിയാദ് എന്നിവയായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. യു.എ.ഇയില്‍ 150ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നിവയിൽ വിദ്യാർഥികളുടെ മികവ് പരിശോധിക്കുന്ന രണ്ടു മണിക്കൂര്‍ പരീക്ഷയായിരുന്നു. നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം 'അവാര്‍ഡ് ഓഫ് എക്സലന്‍സ്' സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഇവരിൽ നിന്ന് അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്ന 10 വിദ്യാർഥികൾക്ക് ഫെല്ലോഷിപ്പ് നല്‍കി ആദരിക്കും.
Adjust Story Font
16

