Quantcast

യുഎഇയില്‍ ബസുകളില്‍ ഡ്രൈവര്‍ക്കരികിലുള്ള സീറ്റ് എടുത്തു മാറ്റുന്നു

MediaOne Logo

admin

  • Published:

    6 Nov 2017 8:20 PM IST

യുഎഇയില്‍ ബസുകളില്‍ ഡ്രൈവര്‍ക്കരികിലുള്ള സീറ്റ് എടുത്തു മാറ്റുന്നു
X

യുഎഇയില്‍ ബസുകളില്‍ ഡ്രൈവര്‍ക്കരികിലുള്ള സീറ്റ് എടുത്തു മാറ്റുന്നു

മിക്ക ബസ് അപകടങ്ങളിലും ഈ സീറ്റിലിരിരുന്ന് യാത്രചെയ്യുന്നവര്‍ മരിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുഎഇയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ ഡ്രൈവര്‍ക്കരികിലുള്ള സീറ്റ് എടുത്തുമാറ്റണമെന്ന് നിര്‍ദേശം. മിക്ക ബസ് അപകടങ്ങളിലും ഈ സീറ്റിലിരിരുന്ന് യാത്രചെയ്യുന്നവര്‍ മരിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യു എ ഇ ഫെഡറല്‍ ട്രാഫിക് കൗൺസിലാണ് ബസുകളില്‍ ഡ്രൈവര്‍ക്കരിലുള്ള സീറ്റ് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. ചെറുതും വലുതുമായ ബസുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. ബസുകള്‍ അപകടത്തില്‍പെടുമ്പോള്‍ മുന്‍വശത്തെ സീറ്റിലിരിക്കുന്നവര്‍ മരിക്കുകയോ, അല്ലെങ്കില്‍ ഗുരുതരമായ പരിക്കേല്‍ക്കുകയോ ചെയ്യുന്നത് സാധാരണയാണ്. ഇത് ഒഴിവാക്കാനാണ് നിര്‍ദേശമെന്ന് കൗൺസില്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് ആല്‍ സാഫീന്‍ പറഞ്ഞു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് അത്തരം വാഹനങ്ങള്‍ക്ക് രജീസ്ട്രേഷന്‍ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യത്തിലുള്ള വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് അനുവദിക്കുന്നത് നിയന്ത്രിക്കുക, വിവിധ എമിറേറ്റുകളില്‍ ഹെവി ട്രെക്കുകള്‍ നിരത്തിലിറങ്ങുന്ന സമയം ഏകീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കൗൺസില്‍ മുന്നോട്ടവെച്ചു. രാജ്യത്തെമ്പാടും ട്രെക്കുകള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കാനുള്ള സ്ഥലം വര്‍ധിപ്പിക്കണം. ട്രക്കുകള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നത് പലയിടത്തും വന്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നും കൗൺസില്‍ ചൂണ്ടിക്കാട്ടി.

TAGS :

Next Story