ഖത്തറില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഫെബ്രുവരി 14 ന്

ഖത്തറില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഫെബ്രുവരി 14 ന്
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഉദ്ഘാടനം ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനാലിന് നടക്കും. ഇന്ത്യന്‍ സ്ഥാനപതി പി കുമരനൊപ്പം ദോഹ കോര്‍ണീഷില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന കൂട്ട നടത്തത്തോടെയാകും പുതിയ കായിക കേന്ദ്രത്തിന് തുടക്കമാവുക.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ കായിക രംഗത്ത് ഉണര്‍വ്വ് സൃഷ്ടിക്കാനും കായികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ലക്ഷ്യമിട്ട് എംബസിക്കു കീഴില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്, പ്രവാസികള്‍ക്കായി കായിക രംഗത്ത് പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 14 നാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഓദ്യോഗികമായി തുടങ്ങുകയെന്ന് പ്രസിഡന്റ് നിലാങ്ഷൂ ഡെ പറഞ്ഞു.
ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ രാവിലെ ഒമ്പതിന് ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സഫര്‍ ഇക്ബാല്‍ എന്നിവര്‍ നയിക്കുന്ന ഒരു കിലോമീറ്റര്‍ വാക്കത്തോണോടെയാണ് കായിക കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്. ഖത്തറിലേയും ഇന്ത്യയിലേയും കായിക താരങ്ങള്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍, ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരും വാക്കത്തോണില്‍ പങ്കെടുക്കും. തുടര്‍ന്ന് ദോഹ സ്‌റ്റേഡിയത്തില്‍ വിദ്യാര്‍ഥികള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക മത്സരങ്ങളും അരങ്ങേറും. ഖത്തര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററില്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് നടക്കും. ഏഷ്യന്‍ ടൗണിലാണ് പുരുഷന്മാരുടെ വടംവലി നടക്കുന്നത്. ദോഹ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മിലുള്ള ഫുട്‌ബോള്‍ പ്രദര്‍ശന മത്സരവും അരങ്ങേറും. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവയില്‍ വിദഗ്ധ പരിശീലനവും നല്‍കും. ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍, ഇന്റര്‍ ഓര്‍ഗനൈസേഷന്‍ ടൂര്‍ണമെന്റ് എന്നിവയും കേന്ദ്രത്തിന്റെ കീഴില്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം.
Adjust Story Font
16

