Quantcast

ഇടയന്മാര്‍ക്ക് ഖത്തര്‍ ചാരിറ്റി പുതപ്പുകള്‍ വിതരണം ചെയ്തു

MediaOne Logo

Subin

  • Published:

    13 Nov 2017 9:32 PM IST

ഇടയന്മാര്‍ക്ക് ഖത്തര്‍ ചാരിറ്റി പുതപ്പുകള്‍ വിതരണം ചെയ്തു
X

ഇടയന്മാര്‍ക്ക് ഖത്തര്‍ ചാരിറ്റി പുതപ്പുകള്‍ വിതരണം ചെയ്തു

ഇടയന്‍മാരെ തേടി വക്‌റ മരുഭൂമിയിലെത്തിയ ചാരിറ്റി വളണ്ടിയര്‍മാര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും ദൗത്യത്തില്‍ പങ്കാളികളായി...

ശൈത്യകാലത്തിന് മുന്നോടിയായി മരുഭൂമിയിയില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇടയന്‍മാര്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ പുതപ്പുകളും മറ്റു ശൈത്യകാല വസ്ത്രങ്ങളും വിതരണം ചെയതു. ഇടയന്‍മാരെ തേടി വക്‌റ മരുഭൂമിയിലെത്തിയ ചാരിറ്റി വളണ്ടിയര്‍മാര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും ദൗത്യത്തില്‍ പങ്കാളികളായി

പൊള്ളുന്ന വേനല്‍ചൂടിന് ശമനം വന്നതോടെ ഇനി ശൈത്യകാലത്തെ അതിജീവിക്കാനുള്ള മുന്നൊരുക്കങ്ങളാണ് മരുഭൂമിയിലെ ഇടയന്‍മാര്‍ നടത്തുന്നത്. ഇവരെത്തേടിയാണ്, കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള കമ്പിളി വസ്ത്രങ്ങളും രോമക്കുപ്പായങ്ങളുമായി ഖത്തര്‍ചാരിറ്റി പ്രവര്‍ത്തകര്‍ മരുഭൂമിയിലെത്തിയത്.

വക്‌റ ഹൈവേയില്‍ നിന്ന് മാറി മരുഭൂമിയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തുന്ന അസ്ബയിലാണ് 150 ലധികം ഇടയന്‍മാരും പക്ഷികളെയും മൃഗങ്ങളെയും പരിചരിക്കുന്ന ജോലിക്കാരും കഴിയുന്നത്. ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ വളണ്ടിയര്‍മാരും. കെആന്റ്എല്‍ ഗേറ്റ്‌സ് എന്ന കമ്പനിയിലെ ജീവനക്കാരും സന്നദ്ധസേവനത്തില്‍ പങ്കാളികളായി.

കെ ആന്റ് എല്‍ കമ്പനിയുടെ ആഗോള സേവന ദിനമാണ് ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഇടയന്‍മാര്‍ക്ക് ആശ്വാസമേകാനായി തെരഞ്ഞെടുത്തത്. സ്്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 40 ഓളം വളണ്ടിയര്‍മാര്‍ ദൗത്യത്തില്‍ പങ്കാളികളായി.

TAGS :

Next Story