നരേന്ദ്രമോദി ധീരനായി നടിക്കുമ്പോഴും ഉള്ളില്‍ ഭയചകിതനാണെന്ന് ആം ആദ്മി എംഎല്‍എമാര്‍
വണ്‍ ഇന്ത്യ അസോസിയേഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ ഇരുവരും മീഡിയാവണുമായി സംസാരിക്കുകയായിരുന്നു
വികലമായ നയങ്ങളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ധീരനായി നടിക്കുമ്പോഴും ഭയചകിതനാണെന്ന് ആം ആദ്മി എം എല്‍ എമായാരായ സോമനാഥ് ഭാരതിയും ജര്‍ണയില്‍ സിംഗും ആരോപിച്ചു.
വണ്‍ ഇന്ത്യ അസോസിയേഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ ഇരുവരും മീഡിയാവണുമായി സംസാരിക്കുകയായിരുന്നു
കള്ളപ്പണക്കാരെ നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട് നിരോധനം കാരണം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയാണ് മോദി ഭരണകൂടം ചെയ്തതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു. ലണ്ടനിലിരിക്കുന്ന കള്ളപ്പണക്കാരനെ ഇതൊട്ടും ബാധിച്ചിട്ടില്ല. 2013 ല്‍ ബിജെപി വാഗ്ദാനം ചെയതത് സ്വിസ് ബാങ്ക് അക്കൗണ്ടുള്ള കള്ളപ്പണക്കാരുടെ പേരു വിവരം പുറത്തുവിടുമെന്നാണ് വര്‍ഷം മൂന്ന് കഴിയുമ്പോഴും ഒരാളുടെ പേരുപോലും പുറത്തുവന്നിട്ടില്ലെന്നും ആം ആദ്മി നേതാക്കള്‍ കുറ്റപ്പെടുത്തി.
വിവേകമില്ലാത്ത ഈ നടപടി കാരണം ഇന്ത്യയിലെ കച്ചവടവും കൃഷിയും ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇതേകുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. സാധാരണ ജനങ്ങളും അവരുടെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയും മാത്രമാണ് ഇന്ത്യയിലെ നോട്ട് പിന്‍വലിക്കലിനെതിരെ ശബ്ദിച്ചതെന്ന് പാര്‍ട്ടി എം എല്‍ എ ജര്‍ണയില്‍ സിംഗ് പറഞ്ഞു. വണ്‍ ഇന്ത്യ അസോസിയേഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ദോഹയിലെത്തിയത്.
Adjust Story Font
16

