Quantcast

പാഠപുസ്തകങ്ങൾ സൗജന്യമായി നൽകി ബഹ്റൈനില്‍ ബുക്സ് കാർണിവൽ

MediaOne Logo
പാഠപുസ്തകങ്ങൾ സൗജന്യമായി നൽകി ബഹ്റൈനില്‍ ബുക്സ് കാർണിവൽ
X

പാഠപുസ്തകങ്ങൾ സൗജന്യമായി നൽകി ബഹ്റൈനില്‍ ബുക്സ് കാർണിവൽ

ഇൻഡക്സ് ബഹ് റൈൻ എന്ന പേരിലുള്ള കൂട്ടായ്മയാണ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഗുണകരമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചത്

പാഠ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്ത് ബഹ് റൈനിൽ ബുക്സ് കാർണിവൽ സംഘടിപ്പിച്ചു. ഇൻഡക്സ് ബഹ് റൈൻ എന്ന പേരിലുള്ള കൂട്ടായ്മയാണ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഗുണകരമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചത്. പാഠ പുസ്തകങ്ങളുടെ പുനരുപയോഗം പ്രോൽസാഹിപ്പിച്ച് ഒരു മാസക്കാലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വിവിധ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങളാണ് ഇൻഡക്സ് എന്ന കൂട്ടായ്മ കുട്ടികൾക്കായി വിതരണം ചെയ്തത്. നൂറുകണക്കിന് രക്ഷിതാക്കളാണ് വിദ്യാർത്ഥികളോടൊപ്പം പാഠപുസ്തകങ്ങൾ വാങ്ങാനായി എത്തിയത്.

സൗകര്യത്തിനനുസരിച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം സംഘാടകർ ഏർപ്പെടുത്തിയിരുന്നു. പാഠപുസ്തങ്ങൾക്കൊപ്പം നോട്ട് ബുക്കുകളും സ്റ്റേഷനറി ഉൽ പന്നങ്ങളും സൗജന്യമായി വിതരണം ചെയ്തു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ പ്രകൃതി സ്നേഹത്തിന്റെ സന്ദേശവുമായി ചിത്രകാരൻ സത്യദേവിന്റെ നേതൃത്വത്തിൽ നിർമിച്ച കലാവിഷ്കാരങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി.

സാമ്പത്തിക പരാധീനതയനുഭവിക്കുന്ന കുട്ടികൾക്ക് സയജന്യമായി യൂണിഫോം വിതരണം ചെയ്യാനും ഇൻഡക്സ് എന്ന കൂട്ടായ്മക്ക് പദ്ധതിയുള്ളതായി ഭാരവാഹികൾ അറിയിച്ചു. ചീഫ് കോർഡിനേറ്റർ റഫീക്ക് അബ്ദുല്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഐ സി ആർ എഫ് ചെയർമാൻ ഉല്‍ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ്. കാഷ്യസ് പെരേര വിശിഷ്ടാതിഥിയായിരുന്നു.

ബഹറിൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്ലി ജോർജ്ജ്, സെക്രട്ടറി എൻ. കെ. വീരമണി, സമാജം പുസ്തക ശേഖരണ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശങ്കൾ അർപ്പിച്ചു സംസാരിച്ചു.സാനി പോൾ സ്വാഗതവും അജി ഭാസി സേവി മാത്തുണ്ണി,എന്നിവർ നേത്യത്വം നൽകി. പുസ്തക ശേഖരണവുമായി സഹകരിച്ച മുഴുവൻ സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.

Next Story