ഖത്തറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏഴാമത്തെ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

ഖത്തറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏഴാമത്തെ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി
വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കിയ ഖത്തറിലെ ഏഴാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ മെസ്സില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.
വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കിയ ഖത്തറിലെ ഏഴാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ മെസ്സില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ വിപുലീകരണത്തിന്റെ ഭാഗമായാണ് ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ സ്ഥാപനം ആരംഭിച്ചത്.
എംകെ ഗ്രൂപ്പിന്റെ കീഴിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖലയിലെ 132 ആമത്തെയും ഖത്തറിലെ ഏഴാമത്തെയും ബ്രാഞ്ചാണ് ഇപ്പോള്‍ മെസില്ലയില്‍ ആരംഭിച്ചത്. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസ്സിം ബിന്‍ മുഹമ്മദ് അല്‍താനി ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. മെന മേഖലയിലെ ഖത്തര്‍ ഇന്‍ഷൂറന്‍സ് കമ്പനി ഡപ്യൂട്ടി ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ ശൈഖ് ഖാലിദ് ബിന്‍ ഹസ്സന്‍ ആല്‍ താനി, സലീം ഖാലഫ് അല്‍ മന്നായി തുടങ്ങിയ സ്വദേശി പ്രമുഖര്‍ക്കൊപ്പം ദോഹ ബാങ്ക് സിഇഒ ഡോ ആര്‍ സീതാരാമന്‍, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, ഡെപ്യൂട്ടി സ്ഥാനപതിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക വ്യവസായ സമൂഹത്തിലെ പ്രതിനിധികള്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, സിഇഒ സെയ്ഫീ രൂപ്‌വാല, ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഖത്തറില്‍ ഏറെ വൈകാതെ രണ്ട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്ന് എം എ യൂസുഫലി അറിയിച്ചു.
ഖത്തറില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ജൈവകാര്‍ഷിക വിളകള്‍ക്കായുള്ള പ്രത്യേക ഏരിയയും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണികഴിപ്പിച്ച സ്ഥാപനത്തില്‍ വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
Adjust Story Font
16

