Quantcast

'അടുക്കളക്കാര്യം അങ്ങാടിപ്പാട്ട്' - ആസ്വാദക മനം കവര്‍ന്ന് സംഗീതവിരുന്ന്

MediaOne Logo

Trainee

  • Published:

    21 Dec 2017 6:12 AM IST

അടുക്കളക്കാര്യം അങ്ങാടിപ്പാട്ട് - ആസ്വാദക മനം കവര്‍ന്ന് സംഗീതവിരുന്ന്
X

'അടുക്കളക്കാര്യം അങ്ങാടിപ്പാട്ട്' - ആസ്വാദക മനം കവര്‍ന്ന് സംഗീതവിരുന്ന്

മലബാറിന്റെ രുചിപ്പെരുമ ലോകത്തിന് പരിചയപ്പെടുത്തിയ 'മലബാര്‍ അടുക്കള' ഫേസ്ബുക്ക് കൂട്ടായ്മ ഖത്തറിലെ അംഗങ്ങളുടെ പ്രഥമ ഒത്തു ചേരലാണ് 'അടുക്കളക്കാര്യം അങ്ങാടിപ്പാട്ട്' എന്ന പേരില്‍ ദോഹയില്‍ സംഘടിപ്പിച്ചത്.

'അടുക്കളക്കാര്യം അങ്ങാടിപ്പാട്ട്' എന്ന പേരില്‍ ഖത്തറിലെ 'മലബാര്‍ അടുക്കള' ഫെയ്‌സ്ബുക്ക് കൂട്ടായ്മ ദോഹയില്‍ സംഘടിപ്പിച്ച സംഗീതവിരുന്ന് ആസ്വാദകരുടെ മനം കവര്‍ന്നു. കണ്ണൂര്‍ ശരീഫും സിന്ധു പ്രേം കുമാറും സിയാഉള്‍ ഹഖും ചേര്‍ന്നൊരുക്കിയ സംഗീതരാവ് ദോഹയിലെ ആസ്വാദകര്‍ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. മലബാറിന്റെ രുചിപ്പെരുമ ലോകത്തിന് പരിചയപ്പെടുത്തിയ 'മലബാര്‍ അടുക്കള' ഫേസ്ബുക്ക് കൂട്ടായ്മ ഖത്തറിലെ അംഗങ്ങളുടെ പ്രഥമ ഒത്തു ചേരലാണ് അടുക്കളക്കാര്യം അങ്ങാടിപ്പാട്ട് എന്ന പേരില്‍ സംഘടിപ്പിച്ചത്.

ഇശലും ഗസലും ഖവാലി ഗാനങ്ങളുമെല്ലാം ചേര്‍ത്തൊരുക്കിയ സംഗീത വിരുന്നില്‍ ദോഹയിലെ കുടുംബ പ്രേക്ഷകര്‍ കൂട്ടത്തോടെയാണ് എത്തിയത്. മലബാര്‍ അടുക്കള ടീം പുറത്തിറക്കുന്ന അടുക്കള മാഗസിന്റെ പ്രകാശനവും മൊബൈല്‍ ആപ്ലിക്കേഷന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു. പാറക്കല്‍ അബ്ദുല്ല എം എല്‍ എ പ്രകാശനം നിര്‍വ്വഹിച്ചു. യു എ ഇ യിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ ഫാസില്‍ മുസ്തഫയെയും ഇശല്‍ തേന്‍കണം എന്ന റേഡിയോ പരിപാടിയുടെ അവതാരകനായ നിയാസ് ഇ കുട്ടിയെയും അങ്ങാടിപ്പാട്ടിന്റെ വേദിയില്‍ ആദരിച്ചു.

Next Story