Quantcast

എംബസ്സി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച ട്രാവല്‍സില്‍ നിന്നും ടിക്കറ്റെടുത്തില്ല; യുവാവിന്റെ യാത്ര വൈകുന്നതായി ആരോപണം

MediaOne Logo

Khasida

  • Published:

    24 Dec 2017 12:52 PM GMT

എംബസ്സി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച ട്രാവല്‍സില്‍ നിന്നും ടിക്കറ്റെടുത്തില്ല; യുവാവിന്റെ യാത്ര വൈകുന്നതായി ആരോപണം
X

എംബസ്സി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച ട്രാവല്‍സില്‍ നിന്നും ടിക്കറ്റെടുത്തില്ല; യുവാവിന്റെ യാത്ര വൈകുന്നതായി ആരോപണം

ഔട്ട് പാസ് ലഭിച്ചു രണ്ടു മാസം പിന്നിട്ടിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസപ്പെടുകയാണ് ഈ യുവാവ്.

പ്രവാസി ക്ഷേമത്തിനായി ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നു എന്നാണു ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ മിഷനുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കോഴിക്കോട്‌ പെരുവയല്‍ സ്വദേശി ബൈജുവിന് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുണ്ടായ അനുഭവം മറ്റൊന്നാണ്. ഔട്ട് പാസ് ലഭിച്ചു രണ്ടു മാസം പിന്നിട്ടിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസപ്പെടുകയാണ് ഈ യുവാവ്. എംബസ്സി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച ട്രാവല്‍സില്‍ നിന്നും ടിക്കറ്റെടുത്തില്ല എന്ന കാരണത്താല്‍ മനപ്പൂര്‍വം തന്റെ യാത്ര വൈകിക്കുകയാണെന്നാണ് ബൈജുവിന്റെ പരാതി

2015 ജനുവരിയിലാണ് ബൈജു ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടിയത്. അറബി വീട്ടിലെ പീഡനം അസഹ്യമായതായിരുന്നു കാരണം. ഒന്നര കൊല്ലത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ടിക്കറ്റ് എടുത്തു എംബസ്സിയില്‍ എത്തിയപ്പോള്‍ റിറ്റ്‌സ് ട്രാവല്‍സിന്റെ ടിക്കറ്റല്ല എന്ന പേര് പറഞ്ഞു തന്നെ മടക്കി അയച്ചതായി ബൈജു പറയുന്നു.

ഔട്ട് പാസിന്റെ കാലാവധി കഴിയാന്‍ ഇനി ആഴ്ചകള്‍ കൂടി ബാക്കിയുണ്ട്. ബൈജുവിന്റെ മടക്ക യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

കേവലം ട്രാവല്‍ ഏജന്‍സി മാറിയെന്ന കാരണത്താല്‍ ഒരിന്ത്യക്കാരന്റെ മടക്കയാത്ര മുടങ്ങുമ്പോള്‍ അത് പരിഹരിക്കാന്‍ പോലും ഇന്ത്യന്‍ മിഷനുകള്‍ക്കു സാധിച്ചില്ലെങ്കില്‍ നാമാരോടാണ് പരാതിപ്പെടുക.

TAGS :

Next Story