പ്രവാസി വനിതകളുടെ ഇഷ്ടരാജ്യം ബഹ്റൈന്‍

പ്രവാസി വനിതകളുടെ ഇഷ്ടരാജ്യം ബഹ്റൈന്‍
സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മധ്യേഷ്യയിൽ നിന്ന് ബഹ്റൈനാണ് സർവെയിൽ ഇടം പിടിച്ച ഏകരാജ്യം.
പ്രവാസികളായ വനിതകൾക്ക് ഇഷ്ടപ്പെട്ട രാജ്യമാണ് ബഹ്റൈനെന്ന് സർവേ ഫലം. സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മധ്യേഷ്യയിൽ നിന്ന് ബഹ്റൈനാണ് സർവെയിൽ ഇടം പിടിച്ച ഏകരാജ്യം.
ഇന്റർ നാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ നടത്തിയ പ്രവാസി സർവേയിലാണ് വനിതകളുടെ പ്രിയപ്പെട്ട അഞ്ച് രാജ്യങ്ങളിലൊന്നായി ബഹ്റൈനെ തെരഞ്ഞെടുത്തത്. പ്രവാസി വനിതകളുടെ ജീവിത സംതൃപ്തിയുടെ കാര്യത്തിൽ ലക്സംബർഗ്, തായ് വാൻ, ജർമനി, ഹംഗറി എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹ്റൈനാണ് സർവെയിൽ അഞ്ചാമതായി ഇടം പിടിച്ചത്. ആസ്ട്രേലിയ, ഇക്വഡോര്‍, ന്യൂസിലാന്‍ഡ്, നോര്‍വെ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിൽ ബഹ്റൈന് പിന്നിലായാണ് സർവെയിൽ സ്ഥാനം നേടിയത്. പ്രവാസി വനിതകൾക്ക് താമസ സൗകര്യം, ജോലിയെടുക്കാനുള്ള അനുയോജ്യ സാഹചര്യങ്ങൾ, സാമൂഹിക സൗഹൃദാന്തരീക്ഷം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ബഹ്റൈനെ സർവെയിൽ പങ്കെടുത്ത 73 ശതമാനം സ്ത്രീകളും തെരഞ്ഞെടുത്തത്. 174 രാജ്യങ്ങളിൽ നിന്ന് 14,300 പേരാണ് സർവെയിൽ പങ്കെടുത്തത്.
Adjust Story Font
16

