അഞ്ച് വര്‍ഷത്തിനകം സൌദി പോസ്റ്റിനെ സ്വകാര്യവത്കരിക്കും

അഞ്ച് വര്‍ഷത്തിനകം സൌദി പോസ്റ്റിനെ സ്വകാര്യവത്കരിക്കും
സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായി ആദ്യ വര്‍ഷത്തില്‍ തന്നെ ഇരുപതിനായിരം പുതിയ ജോലികള്‍ സൃഷ്ടിക്കും. ബിരുദധാരികളായ സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കി സൗദി പോസ്റ്റിന്‍റെ വിവിധ തസ്തികകളില്‍ നിയമിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനകം സൌദി പോസ്റ്റിനെ സ്വകാര്യവത്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. മുഹമ്മദ് അസ്സുവൈല്‍ പറഞ്ഞു. സ്വതന്ത്ര സ്വഭാവത്തിലുള്ള സ്വകാര്യ കമ്പനിയാക്കി മാറ്റാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷത്തി ഇരുപതിനായിരം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായി ആദ്യ വര്‍ഷത്തില്‍ തന്നെ ഇരുപതിനായിരം പുതിയ ജോലികള്‍ സൃഷ്ടിക്കും. ബിരുദധാരികളായ സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കി സൗദി പോസ്റ്റിന്‍റെ വിവിധ തസ്തികകളില്‍ നിയമിക്കും. രാജ്യത്തെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള എണ്‍പത് ശതമാനം പ്രദേശങ്ങളിലും സൗദി പോസ്റ്റിന്‍റെയും ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെയും നേരിട്ടുള്ള സേവനം ലഭ്യമാക്കും. കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശത്ത് 55 ശതമാനം സേവനവും ആദ്യ വര്‍ഷങ്ങളില്‍ ഉറപ്പുവരുത്തും.
Adjust Story Font
16

