Quantcast

ഖത്തറില്‍ ജീവിതച്ചെലവ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

MediaOne Logo

admin

  • Published:

    31 Dec 2017 6:05 PM IST

ഖത്തറില്‍ ജീവിതച്ചെലവ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്
X

ഖത്തറില്‍ ജീവിതച്ചെലവ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്

സ്കൂള്‍ ഫീസ് നിരക്കാണ് പ്രധാനമായും വര്‍ദ്ധിച്ചത്

കഴിഞ്ഞ വര്‍ഷത്തോടെ ഖത്തറില്‍ ജീവിതച്ചെലവ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്കൂള്‍ ഫീസ് നിരക്ക് വര്‍ദ്ധനയാണ് പ്രധാനമായും ജീവിതച്ചെലവ് ഇരട്ടിയാക്കിയത് . 2015 2016 കാലയളവില്‍ വിദ്യാഭ്യാസ ചെലവുകളില്‍ 7.1 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായതെന്ന് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഉപഭോക്തൃ വില സൂചികയില്‍ വ്യക്തമാക്കുന്നു.

എല്ലാ മേഖലയിലുമായി ഉപഭോക്തൃ വില സൂചിക 2.5 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് എം.ഡി.എസ് സ്ഥിതിവിവരക്കണക്ക് രേഖപ്പെടുത്തി. സ്കൂള്‍ ഫീസ് നിരക്ക് വര്‍ദ്ധനയോടൊപ്പം വിനോദം-സാംസ്കാരികം എന്നീ മേഖലയില്‍ 5.2 ശതമാനവും ട്രാന്‍സ്പോര്‍ട്ട് ഇനത്തില്‍ 2.6 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. ഫീസ് നിരക്ക് വര്‍ധിച്ചത് സ്കൂള്‍ കെട്ടിട വാടകയിനത്തിലും ടീച്ചര്‍മാരുടെ വേതന നിരക്കിലും വര്‍ധനയുണ്ടാക്കിയതായും പറയുന്നു. ഇതേസമയം രാജ്യത്തെ വാടകനിരക്കും 4.8 ശതമാനം കൂടിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

12 മാസ കാലയളവില്‍ സാധനങ്ങളും സേവനങ്ങളും 2.4 ശതമാനം , വസ്ത്രം ചെരിപ്പ് 1.9 ശതമാനം, ഫര്‍ണീച്ചര്‍ വീട്ടുസാധനങ്ങള്‍ 0.6 ശതമാനം, കമ്മ്യൂണിക്കേഷന്‍ 0.1 ശതമാനം എന്നിങ്ങനെയാണ് വര്‍ദ്ധനയുണ്ടായത്. ഇവയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്കു മാത്രമേ വില വര്‍ധിക്കാത്തതായുള്ളൂ. വരുംമാസങ്ങള്‍ താമസ വാടകയില്‍ കാര്യമായ വ്യതിയാനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Next Story