Quantcast

ഖത്തര്‍ പൊതുനജനാരോഗ്യ മന്ത്രാലയത്തിന്റെ ഓട്ടിസം ബോധവത്കരണ കാമ്പയിന്‍

MediaOne Logo

Subin

  • Published:

    2 Jan 2018 5:57 PM IST

ഖത്തര്‍ പൊതുനജനാരോഗ്യ മന്ത്രാലയത്തിന്റെ ഓട്ടിസം ബോധവത്കരണ കാമ്പയിന്‍
X

ഖത്തര്‍ പൊതുനജനാരോഗ്യ മന്ത്രാലയത്തിന്റെ ഓട്ടിസം ബോധവത്കരണ കാമ്പയിന്‍

ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ അല്‍ ശഖബിലാണ് തുടക്കമായത്...

ഖത്തര്‍ പൊതു ജനാരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഓട്ടിസം ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു. ഏപ്രില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ അല്‍ ശഖബിലാണ് തുടക്കമായത്.

ഒരുമാസം നീണ്ടു നില്‍ക്കുന്ന ഓട്ടിസം ബോധവത്കരണ പരപാടികളുടെ ഉദ്ഘാടനം ഖത്തര്‍ ഫൗണ്ടേഷനു കീഴിലെ അല്‍ ശഖബില്‍ ഖത്തര്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയാണ് നിര്‍വ്വഹിച്ചത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിപുലമായ പരിപാടികള്‍ നടക്കുന്നത്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം സാമൂഹിക പ്രവര്‍ത്തകരും സജീവമായി പങ്കാളികളായി ഫുട്‌ബോള്‍ ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങളും കുതിരസവാരിയുമെല്ലാം കുട്ടികള്‍ക്ക് പുതിയ അനുഭവമായി. കൈ നിറയെ സമ്മാനങ്ങളുമായാണ് കുട്ടികള്‍ വീടുകളിലേക്ക് മടങ്ങിയത്.

Next Story