Quantcast

ഫാത്തിമ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖത്താറയില്‍ പ്രവര്‍ത്തനം തുടങ്ങി

MediaOne Logo

Jaisy

  • Published:

    9 Jan 2018 2:55 PM GMT

ഫാത്തിമ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖത്താറയില്‍ പ്രവര്‍ത്തനം തുടങ്ങി
X

ഫാത്തിമ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖത്താറയില്‍ പ്രവര്‍ത്തനം തുടങ്ങി

ഫാത്തിമ ഗ്രൂപ്പിന്റെ മുപ്പതാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

ഫാത്തിമ ഗ്രൂപ്പിന്റെ അല്‍ഐനിലെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖത്താറയില്‍ പ്രവര്‍ത്തനം ആരംഭിച്ചൂ. ഫാത്തിമ ഗ്രൂപ്പിന്റെ മുപ്പതാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

ഫെഡറല്‍ ദേശീയ കൗണ്‍സില്‍ അംഗം ശൈഖ് മുസല്ലം സാലിം ബിന്‍ ഹാം അല്‍ അമീരി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ ഇ പി മൂസ ഹാജി ,എം ഡി സുലൈമാന്‍ ഹാജി എന്നിവര്‍ സന്നിഹിതരായിരുന്നു. അല്‍ ഖത്താറയിലെ ദുബൈ റോഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിപുലമായ സംവിധാനങ്ങളാണുള്ളത്. എല്ലാവിധ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും പുറമെ വീട്ടുപകരണങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക് ഉപകരങ്ങള്‍, സ്റ്റേഷനറി ഉല്‍പന്നങ്ങള്‍ എന്നിവയും ലഭ്യമാണ് .ഉപഭോക്താക്കളുടെ ആവശ്യാനുസരണം ന്യായവിലക്ക് ഉല്‍പന്ന വിതരണം എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ചെയന്‍ഇ പി മൂസ ഹാജി വ്യക്തമാക്കി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 1968 ല്‍ അബുദാബിയിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.

TAGS :

Next Story