Quantcast

വേറിട്ട ജീവകാരുണ്യസംരംഭങ്ങളുമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍

MediaOne Logo

admin

  • Published:

    12 Jan 2018 5:19 AM IST

വേറിട്ട ജീവകാരുണ്യസംരംഭങ്ങളുമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍
X

വേറിട്ട ജീവകാരുണ്യസംരംഭങ്ങളുമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍

നിരവധി കാരുണ്യ പദ്ധതികളാണു ഒരു വര്‍ഷം നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കെ കെ എം എ പ്രഖ്യാപിച്ചിരിക്കുന്നത്.

വേറിട്ട ജീവകാരുണ്യസംരംഭങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഒന്നര പതിറ്റാണ്ട് തികക്കുകയാണ് കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ കെകെഎംഎ. നിരവധി കാരുണ്യ പദ്ധതികളാണു ഒരു വര്‍ഷം നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കെ കെ എം എ പ്രഖ്യാപിച്ചിരിക്കുന്നത്.

പതിനയ്യായിരം സാധാരണക്കാരായ പ്രവാസികളുടെ അംഗബലത്തോടെയാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജീവകാരുണ്യ വഴിയില്‍ പതിനഞ്ചാണ്ട് തികച്ചിരിക്കുന്നത്. രണ്ടു കോടി രൂപയുടെ കാരുണ്യ പദ്ധതികളാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചത്. ഹൃദയ രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ഏര്‍ളി ഡിറ്റക്ഷന്‍ സെന്റര്‍, സൗജന്യ ഡയാലിസിസ് യൂണിറ്റുകള്‍, ഭവന നിര്‍മാണം, കുടിവെള്ളം, സ്വയം തൊഴില്‍ എന്നിവയാണ് 15ആം വാര്‍ഷികസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്.

അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം ഇന്ത്യന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിഷ് ഗോല്‍ദാര്‍ ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ നാള്‍ വഴികള്‍ പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദിക്ക് പ്രകാശനം ചെയ്തു. പതിഞ്ചാം വാര്‍ഷിക ലോഗോ കുവൈറ്റ് ഹ്യുമാനിറ്റെരിയന്‍ ഫൌണ്ടേഷന്‍ ഫോര്‍ ലീഗല്‍ എയിഡ് സ്ഥാപകനും എം.ഡി യുമായ മിശാരെ എം. അല്‍ ഗസാലി പ്രകാശനം ചെയ്തു. കെകെഎംഎ പുതുതായി ആരംഭിക്കുന്ന ഫാമിലി ക്ലബ്ബിന്റെ ലോഗോ ബി.ഇ.സി. ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ് പ്രകാശനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ പ്രവാസിസംഘടനാ ഭാരവാഹികളും സംബന്ധിച്ചു. എ.പി. അബ്ദുല്‍ സലാം അബ്ദുല്‍ ഫത്താഹ് തയ്യില്‍ ഇബ്രാഹിം കുന്നില്‍, എന്‍.എ മുനീര്‍ അലി കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.

TAGS :

Next Story