Quantcast

കുവൈത്തിന്റെ അഭിവൃദ്ധിയുടെ നാളുകള്‍ക്ക് 70 വയസ്

MediaOne Logo

Alwyn K Jose

  • Published:

    12 Jan 2018 7:41 AM IST

കുവൈത്തിന്റെ അഭിവൃദ്ധിയുടെ നാളുകള്‍ക്ക് 70 വയസ്
X

കുവൈത്തിന്റെ അഭിവൃദ്ധിയുടെ നാളുകള്‍ക്ക് 70 വയസ്

1946 ജൂണ്‍ 30. ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന്റെ വെള്ളിച്ചക്രം അന്നത്തെ കുവൈത്ത് അമീര്‍ ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തിരിച്ചതു രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്കാണ്.

1946 ജൂണ്‍ 30. ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന്റെ വെള്ളിച്ചക്രം അന്നത്തെ കുവൈത്ത് അമീര്‍ ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തിരിച്ചതു രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്കാണ്. 'ബ്രിട്ടിഷ് ഫ്യൂസിലെര്‍' എന്ന പേരുള്ള ടാങ്കര്‍ നീങ്ങിയ വഴികളിലൂടെ കുവൈത്തിന്റെ എണ്ണ ടാങ്കറുകള്‍ ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നു.

കുവൈത്തില്‍നിന്ന് എണ്ണ കയറ്റുമതി ആരംഭിച്ചതിന്റെ എഴുപതാം വാര്‍ഷികമാണ് ഇന്ന്. എഴുപതു വര്‍ഷം മുന്‍പു രാവിലെ ഏഴിനു തുറമുഖത്തൊരുക്കിയ ചടങ്ങ് ആവേശം നിറഞ്ഞതായിരുന്നു. അന്നത്തെ അമീറിനു പുറമെ ബ്രിട്ടിഷ് ഭരണ പ്രതിനിധികള്‍ ഉള്‍പ്പെടെ ആ ചടങ്ങിന് സാക്ഷികളായി. സ്ഥലത്തെത്തിയ അമീറിനെയും മറ്റുള്ളവരെയും കുവൈത്ത് ഓയില്‍ കമ്പനി ലിമിറ്റഡ് ഡയറക്ടര്‍ സൗത്ത്‌വെല്‍ ടാങ്കറിലേക്ക് ക്ഷണിച്ചു. ടാങ്കറില്‍ സ്ഥാപിച്ച വെള്ളിനിര്‍മിത ചക്രം തിരിച്ചുകൊണ്ടായിരുന്നു കുവൈത്തില്‍നിന്നുള്ള എണ്ണയുമായി ടാങ്കറിന്റെ യാത്ര. 11 മണിക്കൂറും 13 മിനിറ്റുമെടുത്ത് 10567 ടണ്‍ ക്രൂഡ് ഓയിലാണ് ആദ്യത്തെ ടാങ്കറില്‍ കയറ്റിയത്.

കുവൈത്തിലെ എണ്ണവ്യവസായം 1975 ല്‍ ദേശസാല്‍ക്കരിച്ചതോടെ ഈ മേഖലയുടെ നിയന്ത്രണം പൂര്‍ണമായി സര്‍ക്കാരിനായി. അതിനനുസരിച്ച് സ്ഥാപനങ്ങളും സൗകര്യങ്ങളും വര്‍ധിപ്പിച്ചു. 1966 ജൂണ്‍ മുപ്പതിന് എണ്ണ കയറ്റുമതിയുടെ അന്‍പതാം വാര്‍ഷികം അതിഗംഭീരമായി ആഘോഷിച്ചു. എണ്ണ തന്നെയാണിപ്പോഴും കുവൈത്തിന്റെ കരുത്ത്. വരുമാന സ്രോതസ് വൈവിധ്യവല്‍ക്കരിക്കാനുള്ള ആലോചനകളുണ്ടെങ്കിലും എണ്ണയ്ക്ക് പകരമാകാന്‍ അവയ്‌ക്കൊന്നും പെട്ടെന്നൊന്നും കഴിയില്ലെന്നതാണ് കുവൈത്തിന്റെ അവസ്ഥ.

TAGS :

Next Story