അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മികച്ച പ്രതികരണം

അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മികച്ച പ്രതികരണം
അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടരുന്ന പ്രദര്‍ശനത്തില്‍ 63 രാജ്യങ്ങളില്‍ നിന്നുള്ള 1260 പ്രസാധകരാണ് പങ്കെടുക്കുന്നത്.
ഇരുപത്തിആറാം അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മികച്ച പ്രതികരണം. അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടരുന്ന പ്രദര്‍ശനത്തില്‍ 63 രാജ്യങ്ങളില്‍ നിന്നുള്ള 1260 പ്രസാധകരാണ് പങ്കെടുക്കുന്നത്.
യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനാണ് കഴിഞ്ഞ ദിവസം മേള ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.
വൈജ്ഞാനികം, സാഹിത്യം, കല, സാംസ്‌കാരികം, ഭക്ഷണം, ബാല സാഹിത്യം, ആത്മീയം തുടങ്ങിയ മേഖലകളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് മേളയെ സമ്പന്നമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രസാധകരും മേളക്കെത്തെിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ഡി.സി. ബുക്‌സാണ് മേളയിലെ പ്രധാന സാന്നിധ്യം. ടി.പി ശ്രീനിവാസന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും മേളയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കും.
അബൂദബി വിനോദ സഞ്ചാര സാംസ്‌കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രചനയുടെ വൈവിധ്യ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. യു.എ.ഇ വായനാവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം പുസ്തകോത്സവത്തില്‍ കൂടുതല്‍ മികച്ച സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ബഹുമാനിത രാഷ്ട്രമായി തെരഞ്ഞെടുക്കപ്പെട്ട ഇറ്റലിയില്‍ നിന്ന് നിരവധി സൃഷ്ടികളും സാഹിത്യകാരന്‍മാരും മേളക്കെത്തിയിട്ടുണ്ട്. മേള മേയ് മൂന്ന് വരെ നീണ്ടുനില്‍ക്കും. മൂന്ന് ലക്ഷം പേരെങ്കിലും പുസ്തക മേളയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Adjust Story Font
16

