Quantcast

ഖത്തറില്‍ സ്ത്രീകളുടെ കടകളില്‍ പുരുഷന്മാരായ കച്ചവടക്കാര്‍ വേണ്ടെന്ന് നിര്‍ദേശം

MediaOne Logo

admin

  • Published:

    16 Jan 2018 8:57 PM IST

ഖത്തറില്‍ സ്ത്രീകളുടെ കടകളില്‍ പുരുഷന്മാരായ കച്ചവടക്കാര്‍ വേണ്ടെന്ന് നിര്‍ദേശം
X

ഖത്തറില്‍ സ്ത്രീകളുടെ കടകളില്‍ പുരുഷന്മാരായ കച്ചവടക്കാര്‍ വേണ്ടെന്ന് നിര്‍ദേശം

ഖത്തറില്‍ സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും വില്‍പ്പന നടത്തുന്ന കടകളില്‍ പുരുഷന്‍മാരായ കച്ചവടക്കാരെ ഒഴിവാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

ഖത്തറില്‍ സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും വില്‍പ്പന നടത്തുന്ന കടകളില്‍ പുരുഷന്‍മാരായ കച്ചവടക്കാരെ ഒഴിവാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇത്തരം കടകളില്‍ പുരുഷന്‍മാരുടെ സാന്നിദ്ധ്യം പ്രയാസം സൃഷ്ടിക്കുമെന്നാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളാണ് ഈ മേഖലയില്‍ ഇപ്പോള്‍ തൊഴിലെടുക്കുന്നത്.

ഖത്തറിലെ തെരഞ്ഞടുത്ത ഏക സമിതിയായ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ദ്വൈമാസ യോഗത്തിലാണ് സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും വില്‍ക്കുന്ന കടകളിലെ പുരുഷ സാന്നിദ്ധ്യം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഗവണ്‍മെന്റിന് മുമ്പാകെ സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്ക് മാത്രം ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്നിടത്ത് പുരുഷന്‍ന്മാര്‍ വില്‍പ്പനക്കാരായി തുടരുന്നത് രാജ്യത്തിന്‍രെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ചേര്‍ന്നതല്ല എന്നതാണ് കൗണ്‍സില്‍ മുന്നോട്ടു വെക്കുന്ന ന്യായം. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് മഹ്മൂദ് അല്‍ ശാഫി, സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ ഈ വിഷയത്തില്‍ പരാതികള്‍ ഉന്നയിച്ചതായി അറിയിച്ചു.

കൗണ്‍സിലിലെ വനിതാ അംഗങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കുന്നതായി പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകിച്ച് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളിലെ പുരുഷ വില്‍പ്പനക്കാരെ ഒട്ടും അനുവദിക്കരുതെന്ന നിലപാടിലാണ് വനിതാ കൗണ്‍സിലര്‍മാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് പ്രവാസികള്‍ക്ക് പുതിയ തൊഴില്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

TAGS :

Next Story