Quantcast

ഡോ. കെ ടി റബീഉല്ലയെ ആദരിച്ചു

MediaOne Logo

Sithara

  • Published:

    17 Feb 2018 12:12 AM IST

ഡോ. കെ ടി റബീഉല്ലയെ ആദരിച്ചു
X

ഡോ. കെ ടി റബീഉല്ലയെ ആദരിച്ചു

ജീവകാരുണ്യരംഗത്ത് നടത്തുന്ന സേവനപ്രവർത്തനങ്ങൾ മുൻനിർത്തി ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ ടി റബീഉല്ലയെ ആദരിച്ചു.

നാട്ടിലേയും ഗള്‍ഫിലെയും ജീവകാരുണ്യരംഗത്ത് നടത്തുന്ന സേവനപ്രവർത്തനങ്ങൾ മുൻനിർത്തി ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ ടി റബീഉല്ലയെ ആദരിച്ചു. ബഹ്റൈനിലാണ് പ്രമുഖരുടെ സാന്നിധ്യത്തിൽ ആദരിക്കൽ ചടങ്ങ് നടന്നത്.

ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന കുമാര്‍ സാനു- അല്‍കാ യാഗ്നിക്- അനുരാധാ പൊട്‌വാള്‍ സംഗീത സന്ധ്യയിലാണ് ജീവകാരുണ്യ പ്രവര്‍ത്തകനും ഗള്‍ഫ് നാടുകളിലെ മുന്‍നിര ആതുരാലയ ശൃംഖലയായ ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ. കെ ടി റബീഉല്ലയെ ആദരിച്ചത്. തംകീന്‍ ബഹ്‌റൈന്‍ സിഎഫ്ഒ അമല്‍ കൂഹേജി, ഡോ. റബീഉല്ലക്ക് മെമന്റോ സമ്മാനിച്ചു. സംഗീത വിരുന്നിന്റെ സംവിധായകനും റാമി പ്രൊഡകഷന്‍ ചെയര്‍മാനുമായ റഹീം ആതവനാട്, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ പേഴ്‌സണല്‍ മാനേജര്‍ ഷീല അനില്‍, ഷിഫ അല്‍ ജസീറ ഒമാന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യട്ടീവ് ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഡോ. റബീയുല്ലക്ക് ഇന്ത്യയിലും ഗള്‍ഫിലുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2013ല്‍ വിഖ്യാതമായ പ്രവാസി ഭാരതീയ പുരസ്‌കാരം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. പ്രവാസി സമൂഹത്തിനു നല്‍കുന്ന സേവനങ്ങളും നിരുപമമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മിത്ര പുരസ്‌കാരവും ഈയിടെ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

Next Story