Quantcast

ഖത്തറില്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പുതുറ ഒരുക്കി നവമാധ്യമ കൂട്ടായ്മ

MediaOne Logo

admin

  • Published:

    4 March 2018 9:29 PM IST

ഖത്തറില്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പുതുറ ഒരുക്കി നവമാധ്യമ കൂട്ടായ്മ
X

ഖത്തറില്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പുതുറ ഒരുക്കി നവമാധ്യമ കൂട്ടായ്മ

സോഷ്യല്‍ മീഡിയവഴി വിഭവ സമാഹരണം നടത്തി ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പു തുറ ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു നവമാധ്യമ കൂട്ടായ്മ.

സോഷ്യല്‍ മീഡിയവഴി വിഭവ സമാഹരണം നടത്തി ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പു തുറ ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു നവമാധ്യമ കൂട്ടായ്മ. നന്മ ഖത്തര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് സൈലിയ ലേബര്‍ക്യാമ്പുകളിലെ അറുനൂറോളം തൊഴിലാളികള്‍ക്ക് ഇഫ്താറൊരുക്കിയത്.

വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന സെയ്‌ലിയയിലെ ലേബര്‍ക്യാമ്പുകളിലൊന്നിലാണ് നന്മ ഖത്തര്‍ പ്രവര്‍ത്തകര്‍ നോമ്പുതുറ വിഭവങ്ങളുമായെത്തിയത്. ഗ്രൂപ്പ് അംഗങ്ങളില്‍ നിന്ന് നടത്തിയ വിഭവസമാഹരണത്തിലൂടെ, പഴങ്ങളും പഴച്ചാറുകളും പലഹാരങ്ങളും ബിരിയാണിയുമായി 600 ഓളം തൊഴിലാളികള്‍ക്ക് സമൃദ്ധമായ ഇഫ്താര്‍. ഫേസ്ബുക്കിലൂടെ പ്രയാസമനുഭവിക്കുന്നവര്‍ക്കും സഹായമെത്തിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നവരാണ്. ഒരു കൂട്ടം മലയാളിപ്രവാസികളുടെ കൂട്ടായ്മയാണ് നന്മ ഖത്തര്‍.

TAGS :

Next Story