ബഹ്റൈനിൽ അനധികൃത കച്ചവടക്കാർക്കും നിയമ ലംഘകരായ തൊഴിലാളികൾക്കുമെതിരെ നടപടി ഊർജിതം

- Published:
8 March 2018 4:31 AM IST

ബഹ്റൈനിൽ അനധികൃത കച്ചവടക്കാർക്കും നിയമ ലംഘകരായ തൊഴിലാളികൾക്കുമെതിരെ നടപടി ഊർജിതം
ബഹ് റൈനിൽ അനധിക്യത കച്ചവടക്കാർക്കും നിയമ ലംഘകരായ തൊഴിലാളികൾക്കുമെതിരെയുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി.
ബഹ് റൈനിൽ അനധിക്യത കച്ചവടക്കാർക്കും നിയമ ലംഘകരായ തൊഴിലാളികൾക്കുമെതിരെയുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി. ഈ വർഷം ഇത് വരെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും ഇരുന്നൂറോളം പേരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നേത്യത്വത്തിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന പ്രത്യേക സംഘമാണ് അനധിക്യത കച്ചവടക്കാരെയും നിയമലംഘകരായ തൊഴിലാളികളെയും പിടികൂടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നത്.
ഈ വർഷം ആദ്യത്തെ മൂന്ന് മാസക്കാലയളവിനുള്ളിൽ തന്നെ ഇരൂന്നൂറോളം നിയമലംഘകരെ കസ്റ്റഡിയിലെടുത്തതായി ക്യാപിറ്റൽ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവീസസ് ഡയറക്ടർ ജമീൽ അൽ റുവൈഹി അറിയിച്ചു. മനാമയിലെ വിവിധ തെരുവുകളിൽ അനധികൃത കച്ചവടത്തിലേർപ്പെട്ടവരെയാണ് പ്രധാനമായും പിടികൂടിയത്. നിയമാനുസൃതമല്ലാതെ വ്യാപാരം ചെയ്യുന്നവർക്കെതിരെ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഈയിടെ നിരവധി അനധികൃത കച്ചവടക്കാരെ തലസ്ഥാന നഗരിയിൽ നിന്നും ഒഴിപ്പിച്ചിരുന്നു.
ക്യാപിറ്റൽ ജനറൽ സെക്രട്ടേറിയറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ്, നാഷണലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് തുടങ്ങിയ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെയാണ് നിയമലംഘകരെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തുന്നത്. പിടിയിലാകുന്നവർക്കെതിരെ കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Adjust Story Font
16
