Quantcast

ടാക്സി സേവന മേഖല വ്യവസ്ഥാപിതമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

MediaOne Logo

Ubaid

  • Published:

    13 March 2018 1:23 PM GMT

ടാക്സി സേവന മേഖല വ്യവസ്ഥാപിതമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം
X

ടാക്സി സേവന മേഖല വ്യവസ്ഥാപിതമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

വാണിജ്യ വ്യവസായ മന്ത്രാലയവുമായി ചേർന്ന് നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ടാക്സി - ബസ് ചാർജുകൾ പുതുക്കി നിശ്ചയിച്ചതെന്നു ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം മേധാവി മേജർ ജനറൽ ഫഹദ് അൽ ഷുവൈ പറഞ്ഞു.

ടാക്സി സേവന മേഖല വ്യവസ്ഥാപിതമാക്കാൻ ഒരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മീറ്റർ പ്രവർത്തിപ്പിക്കാതെയോ കൃത്രിമം കാണിച്ചോ സർവീസ് നടത്തുന്ന ടാക്‌സികൾ രണ്ടു മാസത്തേക്ക് പിടിച്ചു വെക്കും. യാത്രക്കാരുടെ പരാതികൾ സ്വീകരിക്കാൻ ഹോട്ട് ലൈൻ നമ്പറുകൾ. ട്രാൻസ്‌പോർട് നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

വാണിജ്യ വ്യവസായ മന്ത്രാലയവുമായി ചേർന്ന് നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ടാക്സി - ബസ് ചാർജുകൾ പുതുക്കി നിശ്ചയിച്ചതെന്നു ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം മേധാവി മേജർ ജനറൽ ഫഹദ് അൽ ഷുവൈ പറഞ്ഞു. പഠന റിപ്പോർട്ടുകളുടെ ;അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട് കമ്പനികളുടെയും യാത്രകകരുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള താരിഫ് ആണ് നടപ്പാക്കിയത് .പെട്രോൾ സബ്‌സിഡി എടുത്തു കളയുന്നതോടെ പൊതു ഗതാഗത സംവിധാനങ്ങളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി വർധിക്കും. ഇക്കാര്യം പരിഗണിച്ചാണ് നിരക്ക് വർധനക്ക് അനുമതി നൽകിയത്. പുതുക്കിയ താരിഫ് ഇതര ജിസി സി രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നും ട്രാഫിക് കേധാവി കൂട്ടിച്ചേർത്തു. ആഭ്യന്തരമന്ത്രാലയം പുറത്തു വിട്ട യാത്രാ നിരക്കുകൾ പാലിക്കാതെയോ മീറ്റർ പ്രവർത്തിപ്പിക്കാതെയോ സർവീസ് നടത്തരുതെന്നു അദ്ദേഹം ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നതായി പരാതി ലഭിച്ചാൽ രണ്ടു മാസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. യാത്രാക്കാർക്കു ഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഗതാഗതവകുപ്പിന്റെ ഹോട് ലൈൻ നമ്പറുകളിൽ വിളിച്ചു അറിയിക്കാവുന്നതാണ്. 777, 888, 999 എന്നിവയാണ് ഹോട് ലൈൻ നമ്പറുകൾ. പരാതി ലഭിച്ചാലുടൻ ഏറ്റവും അടുത്തുള്ള പട്രോൾ യൂണിറ്റ് യാത്രക്കാരുടെ സഹായത്തിനെത്തുമെന്നും അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻ മേധാവി ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ്. ഫത്-വാ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ആദിൽ അൽ ജർകി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

TAGS :

Next Story