സൗദിയുടെ എണ്ണനയം മാറ്റമില്ലാതെ തുടരുമെന്ന് മന്ത്രി

സൗദിയുടെ എണ്ണനയം മാറ്റമില്ലാതെ തുടരുമെന്ന് മന്ത്രി
സൗദി അറേബ്യയുടെ എണ്ണനയം മാറ്റമില്ലാതെ തുടരുമെന്ന് പുതുതായി സ്ഥാനമേറ്റ ഊര്‍ജ്ജ, വ്യവസായ, മിനറല്‍ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു
സൗദി അറേബ്യയുടെ എണ്ണനയം മാറ്റമില്ലാതെ തുടരുമെന്ന് പുതുതായി സ്ഥാനമേറ്റ ഊര്‍ജ്ജ, വ്യവസായ, മിനറല്‍ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ലോകത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന് സൗദി നല്‍കുന്ന പിന്തുണ മാറ്റമില്ലാതെ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകതതിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന, കയറ്റുമതി രാജ്യമെന്ന നിലക്ക് പെട്രോളിയം വിപണിയില്‍ സൗദിയുടെ സ്ഥാനം സുപ്രധാനമാണ്. ഊര്‍ജ്ജത്തിന്റെ പുതിയ സ്രോതസ്സുകള്‍ കണ്ടെത്താനും എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനും സൗദി കൂടുതല്‍ ശ്രമം നടത്തും. വ്യവസായ മേഖലയില്‍ സൗദി പുതിയ കാല്‍വെപ്പുകള്‍ നടത്തുമെന്ന് വ്യവസായത്തിന്റെ കൂടി ചുമതല വഹിക്കുന്ന അല്‍ഫാലിഹ് പറഞ്ഞു. സൗദിയുടെ ഊര്‍ജ്ജ നയമം രാഷ്ട്രനേതൃത്വത്തിന്റെ നിലപാടനുസരിച്ച് സ്വീകരിക്കുന്നതാണ്. പെട്രോള്‍ ഉള്‍പ്പെടെ നിരവധി ഖനിജങ്ങള്‍ ദൈവം സൗദിക്ക് കനിഞ്ഞേകിയിട്ടുണ്ട്. ഇതിന്റെ സന്തുലിതവും ഫലപ്രദവുമായ ഉപയോഗം ഊര്‍ജ്ജ മന്ത്രാലത്തിന്റെ ചുമതലയാണ്. തന്നില്‍ ഈ ഉത്തരവാദിത്തം ഏല്‍പിച്ചതില്‍ സൗദി സാരഥികള്‍ കാണിച്ച വിശ്വാസത്തില്‍ മന്ത്രി നന്ദി അറിയിച്ചു.
20 വര്‍ഷത്തിലധികം നീണ്ട ഉത്തരവാദത്തിന് ശേഷം ഡോ. അലി അന്നുഐമിയുടെ പിന്‍ഗാമിയായാണ് അരാംകോ മേധാവിയായിരുന്ന എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ഊര്‍ജ്ജ, വ്യവസായ, മിനറല്‍ മന്ത്രിയായി ചുമതലയേറ്റത്. ഒപെക് കൂട്ടായ്മയിലെ ഏറ്റവും സ്വാധീനമുള്ള അംഗം കൂടിയായ സൗദി അറേബ്യ ഉറച്ചുനിന്നതിനാലാണ് വിലയിടിവിന്റെ പശ്ചാത്തലത്തിലും ഉല്‍പാദനം കുറച്ച് വില പിടിച്ചുനിര്‍ത്താതിരുന്നത്. ഒപെകിലെ ചില അംഗരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തമുള്ള രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണം പാലിക്കുമോ എന്ന ആശങ്കയാണ് സൗദിയെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.
Adjust Story Font
16

