മലയാളിക്ക് അബൂദബി പുരസ്കാരം
അരനൂറ്റാണ്ടിലേറെയായി അബൂദബിയിലെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട തുമ്പമണ്‍ സ്വദേശി ഡോ. ജോര്‍ജ് മാത്യുവിനാണ് സര്‍ക്കാര്‍ 'അബൂദബി പുരസ്കാരം' നല്‍കി ആദരിച്ചത്
മലയാളി ഡോക്ടര്‍ക്ക് അബൂദബിയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം. അരനൂറ്റാണ്ടിലേറെയായി അബൂദബിയിലെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട തുമ്പമണ്‍ സ്വദേശി ഡോ. ജോര്‍ജ് മാത്യുവിനാണ് സര്‍ക്കാര്‍ 'അബൂദബി പുരസ്കാരം' നല്‍കി ആദരിച്ചത്.
രണ്ട് ഇന്ത്യന്‍ വംശജരടക്കം ഒന്‍പത് പേര്‍ക്കാണ് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ ഇത്തവണ അബൂദബിയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ അബൂദബി അവാര്‍ഡ് സമ്മാനിച്ചത്. ആരോഗ്യരംഗത്ത് അഞ്ച് പതിറ്റാണ്ട് നീണ്ട സംഭാവനകള്‍ മാനിച്ചാണ് മലയാളിയായ ഡോ. ജോര്‍ജ് മാത്യുവിന് അവാര്‍ഡ് നല്‍കിയത്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലം മുതല്‍ അല്‍ഐനിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് നേരത്തേ യു എ ഇ പൗരത്വം ലഭിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോ. ജോര്‍ജ് മാത്യൂ അല്‍ഐന്‍ മേഖല മെഡിക്കല്‍ ഡയറക്ടര്‍ കൂടിയായിരുന്നു. യുഎഇയുടെ ചരിത്ര ഗവേഷണരംഗത്തെ സംഭാവനകള്‍ മാനിച്ചാണ് ഇന്ത്യന്‍ ഗവേഷക ഡോ. ജയന്തി മൈത്രക്ക് അബൂദബി അവാര്‍ഡ് നല്‍കിയത്.
Adjust Story Font
16

