Quantcast

ബഹ്റൈനിൽ ഗാന്ധിദർശൻ പ്രവാസി സംഗമം സംഘടിപ്പിച്ചു

MediaOne Logo

Jaisy

  • Published:

    16 March 2018 8:04 PM IST

മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിനു കീഴിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടൂത്തു

രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിൽ ഗാന്ധിദർശൻ പ്രവാസി സംഗമം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിനു കീഴിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടൂത്തു.

രാഷ്ടപിതാവിന്റെ സ്മരണകളുണർത്തി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഗാന്ധിദർശൻ പ്രവാസി സംഗമത്തിൽ കോൺഗ്രസ് നേതാവ് കെ .മുരളീധരൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ഗാന്ധി ഘാതകൻ നായകനായി വാഴ്ത്തപ്പെടുകയും ഗാന്ധിയെ വില്ലനാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. രാഷ്ട്രപിതാവിന്റെ സ്വപ്നങ്ങളിലെ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് സദസ്സ് പ്രതിജ്ഞയെടുത്തു. ബഹ് റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും സംഘടനാ ഭാരവാഹികളും ആശംസകൾ നേർന്നു. പ്രാർഥനാഗീതവും വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു. കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സൈമൺ തോമസ് സ്വാഗതമാശംസിച്ചു.

TAGS :

Next Story