Quantcast

ക്രൂഡോയിൽ കയറ്റുമതിയിൽ ഒമാൻ കുറവുവരുത്തും

MediaOne Logo

Ubaid

  • Published:

    18 March 2018 3:34 PM GMT

ക്രൂഡോയിൽ കയറ്റുമതിയിൽ ഒമാൻ കുറവുവരുത്തും
X

ക്രൂഡോയിൽ കയറ്റുമതിയിൽ ഒമാൻ കുറവുവരുത്തും

ഒപെക്ക്​ അംഗങ്ങളായ എണ്ണയുൽപാദന രാഷ്​ട്രങ്ങളുമായി ഉൽപാദന നിയന്ത്രണം സംബന്ധിച്ച കരാറിന്​ പുറമെ സൊഹാർ റിഫൈനറിയിലേക്ക്​ അധിക എണ്ണ ആവശ്യമായി വരുന്നത്​ കണക്കിലെടുത്തുമാണ്​ ഇൗ കുറവുവരുത്താൻ ആലോചിക്കുന്നത്

ഒമാൻ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തിയേക്കും. ജൂൺ മാസത്തോടെ 15 ശതമാനത്തി​ന്‍റെ കൂടി കുറവുവരുത്താനാണ്​ ആലോചനയെന്നാണ് റിപ്പോര്‍ട്ട്.

ഒപെക്ക്​ അംഗങ്ങളായ എണ്ണയുൽപാദന രാഷ്​ട്രങ്ങളുമായി ഉൽപാദന നിയന്ത്രണം സംബന്ധിച്ച കരാറിന്​ പുറമെ സൊഹാർ റിഫൈനറിയിലേക്ക്​ അധിക എണ്ണ ആവശ്യമായി വരുന്നത്​ കണക്കിലെടുത്തുമാണ്​ ഇൗ കുറവുവരുത്താൻ ആലോചിക്കുന്നത്​. ഇത്​ സംബന്ധിച്ച്​ ഉപഭോക്​താക്കളെ അറിയിച്ചതായും റിപ്പോർട്ട്​ പറയുന്നു. ഒമാൻ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തുന്ന പക്ഷം അത്​ ചൈനയെ ആയിരിക്കും കൂടുതൽ ബാധിക്കുക. ഒമാനി ക്രൂഡി​ന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത്​ ചൈനയാണ്​. ശതകോടി ഡോളർ ചെലവിട്ടുള്ള സൊഹാർ റിഫൈനറിയുടെ വിപുലീകരണ ജോലികൾ കഴിഞ്ഞ മാസം പകുതിയോടെയാണ്​ പൂർത്തീകരിച്ചത്​. വിപുലീകരണത്തി​െൻറ ഭാഗമായി നിർമിച്ച പ്ലാൻറുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ സൊഹാർ റിഫൈനറിക്ക്​ അധിക എണ്ണ വേണ്ടിവരുമെന്ന്​ എണ്ണ, പ്രകൃതി വാതക മന്ത്രി മുഹമ്മദ്​ ബിൻ ഹമദ്​ അൽ റുംഹി കഴിഞ്ഞ ഒക്​​േടാബറിൽ അറിയിച്ചിരുന്നു. കയറ്റുമതി പ്രതിദിനം അമ്പതിനായിരം ബാരൽ എന്ന നിലവാരത്തിലേക്ക്​ താഴാനിടയുണ്ടെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. അതേസമയം റിപ്പോർട്ട്​ സംബന്ധിച്ച്​ ഒമാൻ എണ്ണ,പ്രകൃതി വാതക മന്ത്രാലയത്തി​െൻറ പ്രതികരണം ലഭ്യമല്ല. ഒപെക്ക്​ രാഷ്​ട്രങ്ങളുമായുള്ള ധാരണപ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഒമാൻ ക്രൂഡോയിൽ ഉൽപാദനം കുറച്ചിരുന്നു. ഒരു ദശലക്ഷം ബാരലിന്​ മുകളിലായിരുന്ന പ്രതിദിന ഉൽപാദനം 9.65 ലക്ഷം ബാരലായാണ്​ കുറഞ്ഞത്​.

TAGS :

Next Story