Quantcast

പുറംജോലികള്‍ക്ക് മധ്യാഹ്ന ഇടവേള ഉറപ്പു വരുത്തുമെന്ന് ബഹ്റൈന്‍

MediaOne Logo

Subin

  • Published:

    20 March 2018 7:21 PM GMT

പുറംജോലികള്‍ക്ക് മധ്യാഹ്ന ഇടവേള ഉറപ്പു വരുത്തുമെന്ന് ബഹ്റൈന്‍
X

പുറംജോലികള്‍ക്ക് മധ്യാഹ്ന ഇടവേള ഉറപ്പു വരുത്തുമെന്ന് ബഹ്റൈന്‍

ജൂലൈ ഒന്നിനാണ് രാജ്യത്ത് വേനൽക്കാലത്തെ ഉച്ചസമയത്തെ തൊഴില്‍ നിരോധം നിലവില്‍ വന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അധിക്യതർ വ്യക്തമാക്കി.

ബഹ്റൈനിൽ വേനൽക്കാലത്ത് ഉച്ചസമയത്തെ പുറംജോലി നിരോധം ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി. നിയമം നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ കഴിഞ്ഞ ദിവസം നിര്‍മാണ സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി.

ജൂലൈ ഒന്നിനാണ് രാജ്യത്ത് വേനൽക്കാലത്തെ ഉച്ചസമയത്തെ തൊഴില്‍ നിരോധം നിലവില്‍ വന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അധിക്യതർ വ്യക്തമാക്കി. 25 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി അധികൃതര്‍ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

TAGS :

Next Story