Quantcast

കമോൺ കേരള ഇന്ത്യ - യുഎഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങൾ രചിക്കുമെന്ന്​ ഷാർജ എക്സ്പോ സെന്റർ സിഇഒ

MediaOne Logo

Jaisy

  • Published:

    23 March 2018 12:31 AM GMT

കമോൺ കേരള ഇന്ത്യ - യുഎഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങൾ രചിക്കുമെന്ന്​ ഷാർജ എക്സ്പോ സെന്റർ സിഇഒ
X

കമോൺ കേരള ഇന്ത്യ - യുഎഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങൾ രചിക്കുമെന്ന്​ ഷാർജ എക്സ്പോ സെന്റർ സിഇഒ

ഈ മാസം 25, 26, 27 തിയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ്​ മേള നടക്കുക

ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ സാംസ്കാരിക മേള 'കമോൺ കേരള' ഇന്ത്യ - യുഎഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങൾ രചിക്കുമെന്ന്​ ഷാർജ എക്സ്പോ സെന്റർ സിഇഒ സൈഫ്​ മുഹമ്മദ്​ അൽ മിദ്​ഫ . ഈ മാസം 25, 26, 27 തിയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ്​ മേള നടക്കുക.

യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ്​ മാധ്യമം ഒരുക്കുന്ന മേള ഗൾഫ്​ കേരള ബന്ധത്തിൽ പുതിയ അധ്യായം രചിക്കുമെന്ന്​ സൈഫ്​ മുഹമ്മദ്​ അൽ മിദ്​ഫ പറഞ്ഞു.

വൈവിധ്യവും ഹൃദ്യവുമായ ഒന്നായിരിക്കും മേളയെന്നും ഷാർജ ചേംബർ ഒഫ്​ കൊമേഴ്​സ്​ ആന്റ്​ ഇൻഡസ്​ട്രി ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്​തമാക്കി. സംസ്കാരങ്ങളുടെ ഗുണകരമായ പങ്കുവെപ്പ്​ മാധ്യമങ്ങളുടെ ദൗത്യമാണെന്ന ബോധ്യമാണ്​ കമോൺ കേരള എന്ന ആശയത്തിനു പിന്നിലെന്ന്​ ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.​കെ. ഹംസ അബ്ബാസ്​ പറഞ്ഞു.

മൈത്ര ഹോസ്​പിറ്റൽ ബോർഡ്​ ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കൊളൻ, ഷാർജ ചേംബർ ഒഫ്​ കൊമേഴ്​സ്​ ആന്റ്​ ഇൻഡസ്ട്രി അസി.ഡയറക്ടർ അബ്ദുൽ അസീസ്​ മുഹമ്മദ്​ അൽ ഷത്താഫ്​, കല്യാൺ ജ്വല്ലേഴ്സ്​ ഓവർസീസ്​ ഓപ്പറേഷൻസ്​ ഹെഡ്​ എൻ.ആർ.വെങ്കിട്ടരാമൻ, കോസ്​മോ ട്രാവൽസ്​ സി.ഇ.ഒ ജമാൽ അബ്​ദുന്നാസർ, മാധ്യമം സീനിയർ ജനറൽ മാനേജർ സിറാജ്​ അലി, ജനറൽ മാനേജർ മുഹമ്മദ്​ റഫീഖ്​ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

TAGS :

Next Story