Quantcast

ഖത്തറില്‍ ഷഫാഫ് സിലിണ്ടറുകള്‍ മാറ്റിവാങ്ങാനുള്ള സമയം ഒരു മാസത്തേക്ക് നീട്ടി

MediaOne Logo

Sithara

  • Published:

    26 March 2018 12:29 PM IST

ഖത്തറില്‍ ഷഫാഫ് സിലിണ്ടറുകള്‍ മാറ്റിവാങ്ങാനുള്ള സമയം ഒരു മാസത്തേക്ക് നീട്ടി
X

ഖത്തറില്‍ ഷഫാഫ് സിലിണ്ടറുകള്‍ മാറ്റിവാങ്ങാനുള്ള സമയം ഒരു മാസത്തേക്ക് നീട്ടി

സിലിണ്ടറുകള്‍ മാറ്റി വാങ്ങുന്നവര്‍ക്കുള്ള 100 റിയാല്‍ ഇളവ് ഒക്ടോബര്‍ അവസാനം വരെ ലഭിക്കും

ഖത്തറില്‍ ലോഹ നിര്‍മ്മിത പാചക വാതക സിലിണ്ടറുകള്‍ക്ക് പകരം ഭാരം കുറഞ്ഞ ഷഫാഫ് സിലിണ്ടറുകള്‍ മാറ്റി വാങ്ങാനുള്ള സമയം ഒരു മാസത്തേക്ക് കൂടി നീട്ടി. സിലിണ്ടറുകള്‍ മാറ്റി വാങ്ങുന്നവര്‍ക്കുള്ള 100 റിയാല്‍ ഇളവ് ഒക്ടോബര്‍ അവസാനം വരെ ലഭിക്കും.

2010 മുതല്‍ ഖത്തര്‍ വിപണിയിലിറക്കിയ ഭാരം കുറഞ്ഞ ഷഫാഫ് ഗ്യാസ് സിലിണ്ടറുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ രാജ്യത്ത് പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചിരുന്നു. ലോഹ നിര്‍മ്മിത ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി 365 റിയാല്‍ വിലയുള്ള ഷഫാഫ് വാങ്ങുന്നവര്‍ക്ക് 100 റിയാല്‍ ഇളവോട് കൂടി 265 റിയാലിനാണ് നല്‍കി വരുന്നത്. ഈ ഇളവ് ഒരുമാസത്തേക്ക്‌ കൂടി ലഭ്യമാകുമെന്ന് ഇന്ധന വിതരണക്കാരായ വുഖൂദ് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ വാതക ചോര്‍ച്ചയോ പൊട്ടിത്തെറിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഷഫാഫ് സിലിണ്ടറുകള്‍ തീര്‍ത്തും സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. ലോഹ സിലിണ്ടറുകളുടെ ഉപഭോഗം വിപണിയില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ പ്രമോഷന്‍ ആനുകൂല്യം പ്രഖ്യാപിച്ചത്.

ഷഫാഫ് സിലിണ്ടറിന് അഞ്ച് കിലോ മാത്രമേ ഭാരമുള്ളൂവെന്നതും ഗ്യാസ് തീരുന്നത് മുന്‍കൂട്ടി അറിയാനാകുമെന്നതും പ്രത്യേകതയാണ്. 12 കിലോയുടെയും ആറ് കിലോയുടെയും ഷഫാഫ് സിലിണ്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്.

TAGS :

Next Story