ബഹ്റൈന്‍ കേരളീയ സമാജം തെരഞ്ഞെടുപ്പ്

- Published:
29 March 2018 6:42 AM IST

ബഹ്റൈന്‍ കേരളീയ സമാജം തെരഞ്ഞെടുപ്പ്
പ്രവാസ ലോകത്തെ വിപുലമായ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ബഹ്റൈൻ കേരളീയ സമാജത്തിൽ തെരഞ്ഞെടുപ്പിന്റെ ആവേശം മൂർധന്യത്തിലെത്തി
പ്രവാസ ലോകത്തെ വിപുലമായ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ബഹ്റൈൻ കേരളീയ സമാജത്തിൽ തെരഞ്ഞെടുപ്പിന്റെ ആവേശം മൂർധന്യത്തിലെത്തി . പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ, ഇരു ചേരികളിലായി വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് നടക്കുന്നത്.
ബഹ് റൈൻ കേരളീയ സമാജത്തിൽ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആവേശം മൂർധന്യത്തിലായിക്കഴിഞ്ഞു. നിലവിലെ ഭരണസമിതി നയിക്കുന്ന പി.വി രാധാക്യഷ്ണ പിള്ള പ്രസിഡണ്ടും എൻ.കെ വീരമണി ജനറൽ സെക്രട്ടറിയുമായുള്ള യുനൈറ്റഡ് പാനൽ പാനലും കെ ജനാർദനൻ പ്രസിഡണ്ടൂം കെ.ശ്രീകുമാർ ജനറൽ സെക്രട്ടറിയുമായുള്ള യുനൈറ്റഡ് പ്രോഗ്രസീവ് ഫോറം പാനലും തമ്മിലാണ് മൽസരം നടക്കുന്നത്.
സമാജത്തെ നയിക്കാൻ ശേഷിയും പ്രവർത്തന പാരമ്പര്യവുമുള്ള സ്ഥാനാർഥികളാണ് തങ്ങളുടെതെന്നാണ് യുനൈറ്റഡ് പാനലിന്റെ വാദം. എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടത്തിനാണ് തങ്ങളുടെ പാനൽ മൽസരിക്കുന്നതെന്ന് യുനൈറ്റഡ് പ്രോഗ്രസീവ് ഫോറം നേതാക്കൾ പറയുന്നു.
ഇരു പാനലുകളെയും രഹസ്യമായും പരസ്യമായും പിന്തുണക്കുന്ന വിവിധ കൂട്ടായ്മകളും ഗ്രൂപ്പുകളും പ്രചരണത്തെ സജീവമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ശുഭപ്രതീക്ഷയിലാണ് ഇരുപാനലുകളും. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആരു വിജയിക്കുമെന്ന് ഉറ്റു നോക്കുകയാണ് ബഹ് റൈനിലെ പ്രവാസികളും.
Adjust Story Font
16
