Quantcast

ആടുജീവിതത്തിനൊടുവില്‍ സൈനുല്‍ അറബിയക്ക് കൈത്താങ്ങാവാന്‍ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ്

MediaOne Logo

Sithara

  • Published:

    1 April 2018 3:17 AM IST

ആടുജീവിതത്തിനൊടുവില്‍ സൈനുല്‍ അറബിയക്ക് കൈത്താങ്ങാവാന്‍ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ്
X

ആടുജീവിതത്തിനൊടുവില്‍ സൈനുല്‍ അറബിയക്ക് കൈത്താങ്ങാവാന്‍ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ്

സൈനുല്‍ അറബിയക്ക് നാട്ടിലേക്കുള്ള ടിക്കറ്റും മറ്റു അടിയന്തര സഹായങ്ങളും നല്‍കാന്‍ ദോഹയിലെ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സന്നദ്ധത അറിയിച്ചു

ഏഴ് വര്‍ഷമായി ഖത്തര്‍ മരുഭൂമിയില്‍ ആടുജീവിതം നയിക്കുന്ന സൈനുല്‍ അറബിയക്ക് നാട്ടിലേക്കുള്ള ടിക്കറ്റും മറ്റു അടിയന്തര സഹായങ്ങളും നല്‍കാന്‍ ദോഹയിലെ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സന്നദ്ധത അറിയിച്ചു. മീഡിയവണ്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ക്വാളിറ്റി അധികൃതര്‍ നേരില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇവര്‍ക്കായി സാധ്യമാകുന്ന സഹായങ്ങള്‍ നല്‍കാമെന്ന് പിന്തുണ അറിയിച്ച് നിരവധി പേരാണ് ഇപ്പോള്‍ മുന്നോട്ട് വരുന്നത്. ഒന്നര ലക്ഷം രൂപ കൈക്കലാക്കിയ മലയാളിയില്‍ നിന്ന് പണം തിരിച്ച് പിടിച്ചായിരിക്കും ഈ തമിഴ്‌നാട്ടുകാരി ദോഹയില്‍ നിന്ന് മടങ്ങുക.

100 ഒട്ടകങ്ങളും 150 ഓളം ആടുകളുമായി സൈനുല്‍ അറബിയ എന്ന വേളാങ്കണ്ണി സ്വദേശിനി ഖത്തര്‍ മരുഭൂമിയില്‍ കഴിച്ചു കൂട്ടിയത് തുടര്‍ച്ചയായ ഏഴ് വര്‍ഷങ്ങളാണ്. ആടുജീവിതത്തില്‍ കേട്ടു പരിചയിച്ച പുരുഷന്‍മാരുടെ അനുഭവമല്ല 14ാമത്തെ വയസ്സില്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട അന്നത്തെ ഇടയ ബാലികക്ക് പറയാനുള്ളത്.

ഏഴുവര്‍ഷം കഴിഞ്ഞ് മരുഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയപ്പോഴേക്കും ഇവരെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തിരുന്നു. പ്രമേഹരോഗം മൂര്‍ച്ചിച്ച് കാല്‍മുറിച്ചു കളഞ്ഞ ഉമ്മയുടെയും അനാഥരായ മൂന്ന് പെണ്‍മക്കളുടെയും നിസ്സഹായതക്കു മുമ്പില്‍, സ്വന്തമായൊരു കൂര എന്ന ലക്ഷ്യത്തോടെ ഇവര്‍ പിന്നെയും ഖത്തറിലേക്ക് പോന്നു. ഇപ്പോള്‍ ഒമ്പതു വര്‍ഷമായി പലവീടുകളിലും ജോലിചെയ്തുവരികയാണ്. ഇതിനിടയില്‍ ഇവരെ വഞ്ചിച്ച് ഒന്നരലക്ഷത്തോളം രൂപ കൈക്കലാക്കിയ ഒരു മലയാളി നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. ഇവരുടെ ദുരിതം മീഡിയവണ്‍ വാര്‍ത്തയാക്കിയതോടെ നിരവധി പേര്‍ സഹായവാഗ്ദാനവുമായെത്തി.

Next Story