Quantcast

യുഎഇയിൽ ജൂണിൽ എണ്ണനിരക്ക്​ കുറയും

MediaOne Logo

Khasida

  • Published:

    31 March 2018 10:58 PM GMT

യുഎഇയിൽ ജൂണിൽ എണ്ണനിരക്ക്​ കുറയും
X

യുഎഇയിൽ ജൂണിൽ എണ്ണനിരക്ക്​ കുറയും

പെട്രോള്‍ വിലയില്‍ 2.7 ശതമാനത്തിന്‍റെ ഇളവ്; ഡീസല്‍ വില മൂന്ന് ശതമാനം കുറയും

ജൂൺ മാസം യു.എ.ഇയില്‍ പെട്രോളിന്റെ ചില്ലറവില്‍പന നിരക്ക്​ കുറയും. ഇന്ധന നിരക്കിൽ 2.7 ശതമാനത്തിന്റെ നിരക്കിളവാകും ലഭിക്കുക.

യു.എ.ഇ ഊർജ മന്ത്രാലയമാണ്​ജൂൺ മാസത്തെ ഇന്ധന നിരക്ക്​ പ്രഖ്യാപിച്ചത്​. ഇപ്പോള്‍ ലിറ്ററിന് രണ്ടു ദിർഹം ഒരു ഫിൽസ്​ വിലയുള്ള സൂപ്പർ ഗ്രേഡ്​ പെട്രോളിന്​ ജൂണിൽ ഒരു ദിർഹം 96 ഫിൽസ്​ നൽകിയാൽ മതി. സ്പെഷല്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന്​ ഒരു ദിർഹം 85 ഫിൽസായിരിക്കും വില. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 1.85 ദിര്‍ഹമായിരിക്കും നിരക്ക്. രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള പെട്രോളായ ഇപ്ളസ് ഗ്യാസോലിന്റെ വില ലിറ്ററിന് നിരക്ക്​ ഒരു ദിർഹം 78 ഫിൽസ്​.

ഡീസല്‍വിലയില്‍ മൂന്നര ശതമാനം കുറവാണുള്ളത്​. ലിറ്ററിന് ഒരു ദിർഹം 90 ഫിൽസാണ്​ നിരക്ക്​. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിൽ വന്ന ഇടിവാണ്​ യു.എ.ഇയുടെ പ്രഖ്യാപനത്തിലും പ്രതിഫലിക്കുന്നത്​.

2015 ജൂലൈ മുതലാണ്​ പെട്രോള്‍-ഡീസല്‍ സബിസിഡി അവസാനിപ്പിക്കാൻ യു.എ.ഇ ഊര്‍ജ മന്ത്രാലയം തീരുമാനിച്ചത്. തുടർന്ന്​ ആഗോള വിപണിയിലെ നിരക്കു വ്യത്യാസം മുൻനിർത്തിയാണ്​ ആഭ്യന്തര വിപണിയിൽ ഇന്ധന നിരക്ക്​ ക്രമീകരിക്കുന്നത്​. ആഗോള വിപണിയിൽ ബാരലിന്​ഏതാണ്ട്​ 52 ഡോളറാണ്​ എണ്ണവില. നടപ്പു വർഷത്തിന്റെ തുടക്കത്തിൽ ബാരലിന്​ 56 ഡോളറിനു മുകളിലായിരുന്നു നിരക്ക്​.

TAGS :

Next Story