Quantcast

ഖത്തറില്‍ കമ്പനികള്‍ ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്ന് സര്‍വ്വെ

MediaOne Logo

Trainee

  • Published:

    9 April 2018 12:11 AM IST

ഖത്തറില്‍ കമ്പനികള്‍ ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്ന് സര്‍വ്വെ
X

ഖത്തറില്‍ കമ്പനികള്‍ ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്ന് സര്‍വ്വെ

ഖത്തറിലെ മൂന്നില്‍ രണ്ട് കമ്പനികളും ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്

ഖത്തറില്‍ ഭൂരിഭാഗം കമ്പനികളും ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്ന് പുതിയ സര്‍വ്വെഫലം. മിഡില്‍ ഈസ്റ്റിലെ പ്രധാന ജോബ് സൈറ്റായ ബെയ്റ്റ്.കോമും ഗവേഷണ കണ്‍സല്‍ട്ടിങ് ഗ്രൂപ്പായ യു-ഗവും സംയുക്തമായി സംഘടിപ്പിച്ച സര്‍വ്വെയിലാണ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ പുതിയ തൊഴില്‍ സാധ്യതകളെകുറിച്ചുള്ള വെളിപ്പെടുത്തല്‍. ഖത്തറിലെ മൂന്നില്‍ രണ്ട് കമ്പനികളും ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. അടുത്ത മൂന്നുമാസത്തിനുളളില്‍ തൊഴിലാളികളെ നിയമിക്കാനുദ്ദേശിക്കുന്ന ഖത്തരി കമ്പനികളില്‍ 37 ശതമാനവും ജൂനിയര്‍ എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കും 28 ശതമാനം കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്കും 24 ശതമാനം എക്സിക്യൂട്ടീവ് സീനിയര്‍ എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കുമാണ് നിയമനം നല്‍കുന്നത്. ചില കമ്പനികള്‍ സിവില്‍ എഞ്ചിനീയര്‍മാരെയും എക്സിക്യൂട്ടീവ് അസിസ്റ്റന്‍റുകളെയുമാണ് നിയമിക്കുക.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 72 ശതമാനം കമ്പനികളും പുതിയ നിയമനം നടത്തിയിട്ടുണ്ട്. പുതിയ നിയമനത്തിനൊരുങ്ങുന്ന 51 ശതമാനം കമ്പനികളിലും മൂന്ന് മാസത്തിനകം നികത്തേണ്ട അഞ്ച് ഒഴിവുകളെങ്കിലുമുണ്ട്. എഞ്ചിനീയറിങ് ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയും, ബിസിനസ് മാനേജ്മെന്‍റ്, കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, എന്നീ മേഖലകളിലുള്ളവരെയും തൊഴിലുടമകള്‍ക്ക് കൂടുതലായി ആവശ്യമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് യോഗ്യതയുള്ളവര്‍ക്കും തൊഴിലവസരങ്ങളുണ്ട്. ഗള്‍ഫിലെ തൊഴിലന്വേഷകര്‍ പ്രധാനമായും ആശ്രയിക്കുന്ന ബൈത് ഡോട്ട് കോം വെബ്‌സൈറ്റിനു പുറമെ യു ഗവ കണ്‍സല്‍ട്ടന്‍സിയും ചേര്‍ന്നാണ് സര്‍വ്വേ സംഘടിപ്പിച്ചത്. ബെയ്ത്.കോമില്‍ നിലവില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്.

Next Story