Quantcast

സൗദി നിലപാടിനെ പിന്തുണച്ച്​ യുഎഇ നടപടി വീണ്ടും ശക്തമാക്കുന്നു

MediaOne Logo

Jaisy

  • Published:

    8 April 2018 1:51 PM GMT

സൗദി നിലപാടിനെ പിന്തുണച്ച്​ യുഎഇ നടപടി വീണ്ടും ശക്തമാക്കുന്നു
X

സൗദി നിലപാടിനെ പിന്തുണച്ച്​ യുഎഇ നടപടി വീണ്ടും ശക്തമാക്കുന്നു

കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന്​ ബുധനാഴ്ച തന്നെ യുഎഇ നേതൃത്വം വ്യക്​തമാക്കിയിരുന്നു

ഉപാധികൾ അംഗീകരിക്കാതെ ഖത്തറുമായി ഒത്തുപോകാനാവില്ലെന്ന സൗദി നിലപാടിനെ പിന്തുണച്ച്​ യുഎഇ നടപടി വീണ്ടും ശക്തമാക്കുന്നു. കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന്​ ബുധനാഴ്ച തന്നെ യുഎഇ നേതൃത്വം വ്യക്​തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ്​ പുതിയ തീരുമാനങ്ങൾ അറിയിച്ചത്​.

അബൂദബി-ഖത്തർ റൂട്ടിലെ എണ്ണക്കപ്പലുകളുടെ സഞ്ചാര വിലക്ക്​ അബൂദബി പെട്രോളിയം പോർട്ട്സ്​ അതോറിറ്റി വീണ്ടും കർശനമാക്കി. ഖത്തറിന്റെ ഉടമസ്ഥതയിലോ മേൽനോട്ടത്തിലോ അല്ലാത്തതും ഖത്തർ പതാക വഹിക്കാത്തതുമായ എണ്ണക്കപ്പലുകൾക്ക്​ യാത്രാനുമതി നൽകി ഒരു ദിവസം പിന്നിട്ടാണ്​​ നിരോധനം കർശനമാക്കുന്ന നടപടിയുമായി അധികൃതർ രംഗത്തു വന്നത്​. ഇതു സംബന്ധിച്ച്​ സർക്കുലറുകൾ പുറപ്പെടുവിച്ചതായി റോയിട്ടേഴ്സ്​ റിപ്പോർട്ട്​ ചെയ്തു.

എമിറേറ്റ്സ്​ പോസ്റ്റ്​ ഗ്രൂപ്പ്​ ഖത്തറിലേക്കുള്ള എല്ലാ തപാൽ സർവീസുകളും നിർത്തിയതാണ്​ മറ്റൊരു നീക്കം. ജൂൺ ആറ്​ മുതൽ തന്നെ സർവീസുകൾ നിർത്തിയതായി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിരോധനം തുടരും. അയക്കപ്പെടാത്ത ഖത്തറിലേക്കുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റൽ ചാർജ്​ ഉൾപ്പെടെ ഉടമസ്ഥർക്ക്​ മടക്കി നൽകുമെന്നും എമിറേറ്റസ്​ പോസ്റ്റ്​ ഗ്രൂപ്പ്​ വ്യക്തമാക്കി. ഖത്തർ എയർലൈൻസിന്റെ ഓഫീസുകൾ അടച്ചു​ പൂട്ടിയതിനു പിന്നാലെ കമ്പനിയുടെ വെബ്​സൈറ്റിനും യു.എ.ഇയിൽ വിലക്ക്​ ഏർപ്പെടുത്തി. ഖത്തറിനോട്​ അനുഭാവം പുലർത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന്​ കഴിഞ്ഞ ദിവസം തന്നെ യുഎഇ മുന്നറിയിപ്പ്​ നൽകിയിരുന്നു.

TAGS :

Next Story