38ാമത് ജിസിസി ഉച്ചകോടിക്ക് ഇന്ന് കുവൈത്തിൽ തുടക്കമാകും

38ാമത് ജിസിസി ഉച്ചകോടിക്ക് ഇന്ന് കുവൈത്തിൽ തുടക്കമാകും
ഉച്ചകോടിക്ക് മുന്നോടിയായി ജിസിസി വിദേശകാര്യമന്ത്രിമാർ തിങ്കളാഴ്ച കുവൈത്തിൽ യോഗം ചേർന്നു
38ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് ഇന്ന് കുവൈത്തിൽ തുടക്കമാവും. ഉച്ചകോടിക്ക് മുന്നോടിയായി ജിസിസി വിദേശകാര്യമന്ത്രിമാർ തിങ്കളാഴ്ച കുവൈത്തിൽ യോഗം ചേർന്നു. കുവൈത്ത് വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ദ്വിദിന ഉച്ചകോടിയുടെ അജണ്ടക്കും വിവിധ പ്രമേയങ്ങൾക്കും അന്തിമരൂപം നൽകി.
മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് ജിസിസി ഉച്ചകോടിക്ക് കുവൈത്ത് ആതിഥ്യം വഹിക്കുന്നത് .നാളെ കാലത്തു പത്തു മണിക്ക് ബയാൻ പാലസിൽ നടക്കുന്ന ചടങ്ങിൽ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്വബാഹ് സമ്മേനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. ഉച്ചകോടിക്കു മുന്നോടിയായി ഗൾഫ് വിദേശകാര്യമന്ത്രിമാർ ഇന്ന് കുവൈത്തിൽ യോഗം ചേർന്നിരുന്നു കുവൈത്ത് ഉപധ്രാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉച്ചകോടിയുടെ അജണ്ടക്കും അവതരിപ്പിക്കുന്ന പ്രമേയങ്ങൾക്കും അന്തിമരൂപം നൽകി. ഗൾഫ് ഐക്യത്തിന് ക്ഷതമേറ്റിട്ടില്ലെന്ന് പറഞ്ഞ കുവൈത്ത് വിദേശകാര്യമന്തി ജനങ്ങളുടെ അഭിലാഷത്തിനൊത്ത് മേഖലയെ വികസിപ്പിക്കാനും നല്ല ഭാവിക്കായി കൂടുതൽ കരുത്തോടെ ഐക്യം നിലനിർത്താനും കുവൈത്തിൽ നടക്കുന്ന ഉച്ചകോടി സഹായിക്കുമെന്നും കൂട്ടിച്ചേർത്തു . ഖത്തറിനെതിരെ സൗദി സഖ്യരാഷ്ട്രങ്ങൾ ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ജിസിസിസുപ്രീം കൗൺസിൽ ഉച്ചകോടി അരങ്ങേറുന്നത് . ജി.സി.സി അംഗരാജ്യങ്ങളായ കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സംബന്ധിക്കുന്ന ഉച്ചകോടിയിൽ ഖത്തർ വിഷയം ഉൾപ്പെടെ ചർച്ചയാവുമെന്നാണ് കരുതപ്പെടുന്നത്.
Adjust Story Font
16

