Quantcast

ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് അമീര്‍

MediaOne Logo

Alwyn K Jose

  • Published:

    8 April 2018 10:39 AM IST

ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് അമീര്‍
X

ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് അമീര്‍

ഉപരോധം വഴിവെക്കൂവെന്നാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ പറഞ്ഞത്.

ഉപരോധ രാജ്യങ്ങളുടെ നീക്കം നിഷ്ഫലമായെന്ന ഖത്തര്‍ അമീറിന്‍റെ മ്യൂണിച്ച് പ്രഭാഷണം രാജ്യത്ത് ചര്‍ച്ചചെയ്യപ്പെടുന്നു. മേഖലയുടെ സുരക്ഷ സാമ്പത്തിക കാഴ്ചപ്പാടുകളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപരോധം വഴിവെക്കൂവെന്നാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ പറഞ്ഞത്.

സുരക്ഷാ സഹകരണ രംഗത്ത് യൂറോപ്പ്യന്‍ യൂണിയനെയാണ് മാതൃകയാക്കേണ്ടതെന്നു പറഞ്ഞ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പുരോഗതിക്കും പുനരുദ്ധാനത്തിനും യൂറോപ്പ്യന്‍ യൂണിയന്‍ മികച്ച മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ചു. മാസങ്ങളായി ഖത്തറിനെതിരെ തുടരുന്ന ഉപരോധത്തിലൂടെ യാതൊരുഫലവും ഉപരോധ രാജ്യങ്ങള്‍ക്ക് നേടാനായിട്ടില്ലെന്നാണ് ഉപരോധം 8 മാസം പിന്നിടുമ്പോള്‍ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. നീണ്ടു പോകുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷയെയും സാമ്പത്തിക കാഴ്ചപ്പാടിനെയും ദുര്‍ബലപ്പെടുത്തുന്നതായും അമീര്‍ വിലയിരുത്തി. 54 ാമത് മ്യൂണിച്ച് സുരക്ഷാസമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കവെയാണ് ഖത്തര്‍ അമീര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

തങ്ങള്‍ക്ക് മേല്‍ അയല്‍ക്കാരേര്‍പ്പെടുത്തിയ അന്യായമായ ഉപരോധത്തെ നിര്‍വ്വീര്യമാക്കിയതിലൂടെ ഖത്തര്‍ അതിന്‍റെ പരമാധികാരമാണ് പരിപാലിക്കുന്നതെന്നും അമീര്‍ പറഞ്ഞു. രാജ്യം നേരിടുന്ന നിരര്‍ത്ഥകമായ ഉപരോധത്തെ തങ്ങള്‍ സ്വയം പര്യാപ്തതയിലൂടെയും രാജ്യാന്തര വ്യാപാരം വികസിപ്പിച്ചും സാമ്പത്തിക വൈവിധ്യം ത്വരിതപ്പെടുത്തിയുമാണ് അതിശയിക്കുന്നതെന്നും അമീര്‍ പറഞ്ഞു.

Next Story