Quantcast

കുവൈത്തില്‍ ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറില്‍ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം

MediaOne Logo

Muhsina

  • Published:

    9 April 2018 10:08 PM GMT

കുവൈത്തില്‍ ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറില്‍ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം
X

കുവൈത്തില്‍ ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറില്‍ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം

കുവൈത്തിൽ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ അപ്പാർട്ടുമെൻറിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തി. ഒരുവർഷമായി മൃതദേഹം ഫ്രീസറിനുള്ളിലായിരുന്നുവെന്നാണ്​ പോലീസിന്റെ പ്രാഥമിക നിഗമനം

കുവൈത്തിൽ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തി. ഒരുവർഷമായി മൃതദേഹം ഫ്രീസറിനുള്ളിലായിരുന്നുവെന്നാണ്​ പോലീസിന്റെ പ്രാഥമിക നിഗമനം. ഫിലിപ്പീൻ ലേബർ സെക്രട്ടറി സിൽവസ്​റ്റർ ബെല്ലോ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്​.

ദമ്പതികളായ സിറിയൻ വനിതയും ലബനീസ്​ പൗരനും താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ നിന്നാണ് ഫ്രീസറിലടച്ച നിലയിൽ ഫിലിപ്പൈൻ ഗാർഹികജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയത് .ചെക്ക്​ കേസിൽ ​ അറസ്​റ്റ്​ വാറൻറുണ്ടായതിനെ തുടർന്ന് ദമ്പതികൾ 2016ൽ തന്നെ നാടുവിട്ടതാണ് ഇവർക്ക്​ ഫിലിപ്പീനിയായ ഗാർഹികത്തൊഴിലാളി ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . മൃതദേഹത്തി​െൻറ കഴുത്തിലും ശരീരത്തിലും മർദനമേറ്റ അടയാളമുണ്ടെന്ന്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു.

ഫിലിപ്പൈൻ ഗാർഹിക്കാത്തൊഴിലാളികൾ ​ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുക​യോ ചെയ്​താൽ മുഴുവൻ ഫിലിപ്പീനികളെയും കുവൈത്തിൽനിന്ന്​ പിൻവലിക്കുമെന്ന്​ പ്രസിഡണ്ട് റോഡിഗ്രോ ഡ്യുഡർട്ട് പ്രഖ്യാപിച്ചതിന്​ ശേഷമാണ്​ പുതിയ സംഭവം . കുവൈത്തിലെ ഫിലിപ്പൈൻ എംബസി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് . തങ്ങളുടെ പൗരയാണെന്ന്​ സ്ഥിരീകരിച്ചതിന്​ ശേഷം പ്രതികരണം അറിയിക്കാമെന്നു ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്​റ്റർ ബെല്ലോ പ്രതികരിച്ചു.

TAGS :

Next Story